ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ബെംഗളൂരു: ഗതാഗതക്കുരുക്ക് അഴിക്കാൻ നഗരത്തിൽ വരാൻ പോകുന്ന കൂറ്റൻ എലിവേറ്റഡ് ഇടനാഴികളുടെയും ഫ്ലൈഓവറുകളുടെയും നിർമ്മാണച്ചെലവ് കണ്ടെത്താൻ ജനങ്ങളുടെ മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാൻ നീക്കം. വികസന പദ്ധതികളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ സ്വത്ത് ഉടമകൾ ഭാവിയിൽ വലിയ തോതിലുള്ള അധിക നികുതികൾ നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ടിലാണ് (ഡിപിആർ) സ്വത്ത് നികുതി വർദ്ധിപ്പിക്കണമെന്ന വിവാദ ശുപാർശ സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. എലിവേറ്റഡ് ഇടനാഴികൾ വരുന്നതോടെ ഈ പ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുകയും ഭൂമിയുടെയും വീടുകളുടെയും വിപണി മൂല്യം വലിയ തോതിൽ വർദ്ധിക്കുകയും ചെയ്യും.…

Read More