പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായ അദ്ദേഹം, സമഗ്ര സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മലയാളികൾക്കും ഏറെ പ്രിയങ്കരനായ താരം ദിലീപ് ചിത്രമായ ‘മിസ്റ്റർ മരുമകൻ’ ഉൾപ്പെടെയുള്ള മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

1953 ജനുവരി 7-ന് ജനിച്ച കൃഷ്ണസ്വാമി ഭാഗ്യരാജ് എന്ന കെ. ഭാഗ്യരാജ് തമിഴ് ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു സുവർണ്ണ കാലഘട്ടം സൃഷ്ടിച്ച വ്യക്തിയാണ്. ജി. രാമകൃഷ്ണൻ, ഭാരതിരാജ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമയിലെ തുടക്കം.

’16 വയതിനിലേ’ (1977), ‘കിഴക്കേ പോകും റെയിൽ’, ‘സിഗപ്പ് റോജാക്കൾ’ തുടങ്ങിയ ഭാരതിരാജ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും തിരക്കഥാ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
[masterslider id="10"]

Related posts