മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന

ബെംഗളൂരു: കർണാടകയിൽ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥന്റെയും കോൺഗ്രസ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ സഹോദരീഭർത്താവിന്റെയും വസതികളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരേസമയം വ്യാപക റെയ്ഡ് നടത്തി. ബെളഗാവിയിലെ എൻഫോഴ്സ്മെന്റ് ആൻഡ് ക്രൈം വിഭാഗം അഡീഷണൽ എക്സൈസ് കമ്മീഷണറായ വൈ. മഞ്ജുനാഥ്, ഇയാളുടെ അടുത്ത കൂട്ടാളികൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. മുൻ ബല്ലാരി ബിജെപി എംപി വൈ. ദേവേന്ദ്രപ്പയുടെ മകൻ കൂടിയാണ് മഞ്ജുനാഥ്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച പുലർച്ചെ മുതൽ പരിശോധന ആരംഭിച്ചത്.

വിദേശ പണമിടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി പേരുകളിൽ സ്വത്തുക്കൾ സമ്പാദിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളെത്തുടർന്നാണ് ഇ.ഡി നടപടി. ബെളഗാവി, ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റ്, മൈസൂരു, വിജയനഗര ജില്ലയിലെ ഹരപ്പനഹള്ളി താലൂക്കിലുള്ള അരസികേരെ എന്നിവിടങ്ങളിലെ വിവിധ പ്രോപർട്ടികളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്. പരിശോധനയിൽ സ്വർണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചില ബാർ ലൈസൻസുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്, ഇവയുടെ ആധികാരികത ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

ബെളഗാവിയിലെ ദൂരദർശൻ നഗറിലുള്ള മഞ്ജുനാഥിന്റെ വസതിയിൽ ഇ.ഡി സംഘം എത്തിയപ്പോൾ ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തത്. മഞ്ജുനാഥിന്റെ അടുത്ത അനുയായിയും മുൻപ് മൈസൂരുവിൽ ഇയാൾക്കൊപ്പം എക്സൈസ് വകുപ്പിൽ ജോലി ചെയ്യുകയും ചെയ്ത യമുന എന്ന സ്ത്രീയെ മൈസൂരുവിൽ വെച്ചും ഇ.ഡി ചോദ്യം ചെയ്തു. കർണാടക രാഷ്ട്രീയത്തിൽ ഏറെ സ്വാധീനമുള്ള ജാർക്കിഹോളി കുടുംബത്തിലേക്ക് റെയ്ഡ് നീണ്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സതീഷ് ജാർക്കിഹോളി നിലവിൽ കോൺഗ്രസ് സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയാണ്. എന്നാൽ റെയ്ഡിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും ഇ.ഡി വ്യക്തത വരുത്തിയ ശേഷം പ്രതികരിക്കാമെന്നുമാണ് മന്ത്രി സതീഷ് ജാർക്കിഹോളി മാധ്യമങ്ങളോട് പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts