ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ; രേഖപ്പെടുത്തിയത് 66.05 വോട്ടിംഗ് ശതമാനം 

 

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം ചൊവ്വാഴ്ച സംസ്ഥാനത്തെ 14 മണ്ഡലങ്ങളിൽ നടന്നു , വോട്ടർമാർ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് 5 മണി വരെ 66.05 ശതമാനം വോട്ടിംഗ് (വോട്ടർ പോളിങ്) നടന്നു.

14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 വരെ തുടരുന്നു. രാവിലെ ആദ്യ രണ്ട് മണിക്കൂറിൽ അതായത് 9 മണി വരെ 9.45% പോളിങ് രേഖപ്പെടുത്തി.

അതിനുശേഷം 11 മണി വരെ 24.48 ശതമാനവും ഉച്ചയ്ക്ക് ഒരു മണി വരെ 41.59 ശതമാനവും പോളിങ് രേഖപ്പെടുത്തി.

  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്

അതുപോലെ, 54.20 ശതമാനം വോട്ടിംഗ് 3 മണി വരെ നടന്നു. വൈകുന്നേരം 5 മണിയോടെ 66.05 വോട്ടിംഗ് രേഖപ്പെടുത്തി.

ചിക്കോടി മണ്ഡലത്തിൽ 72.75 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ കലബുറഗിയിൽ 57.20 ശതമാനമാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്.

മണ്ഡലങ്ങൾ തിരിച്ചുള്ള പോളിംഗ് വിവരങ്ങൾ

ചിക്കോടി-ശ. 72.75

ബെൽഗാം- 65.67

ബാഗൽകോട്ട്- 65.55

വിജയപൂർ- 60.95

കലബുറഗി- 57.20

റായ്ച്ചൂർ – 59.48

  വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ

ബിദാർ – 60.17

കൊപ്പൽ – 66.05

ബെല്ലാരി – 68.94

ഹവേരി – 71.90

ധാർവാഡ് – 67.15

ഉത്തര കന്നഡ – 69.57

ദാവൻഗെരെ – 70.90

ഷിമോഗ – 72.07

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി നദിയിൽ വീണ് ബെംഗളൂരു ടെക്കി മുങ്ങിമരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us