കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

ബെംഗളൂരു: ഇന്നത്തെ കാലത്ത് മികച്ച ശമ്പളമുള്ള ഒരു കോർപ്പറേറ്റ് ജോലി കണ്ടെത്തുക എന്നത് ഏതൊരു യുവാവിന്റെയും സ്വപ്നമാണ്. എന്നാൽ കയ്യിലിരുന്ന നല്ലൊരു ജോലി എറിഞ്ഞുടച്ച്, സ്വന്തം സ്വാതന്ത്ര്യത്തിന് വിലനൽകിയ ഇരുപത്തിരണ്ടുകാരിയായ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബെംഗളൂരുവിൽ മാർക്കറ്റിംഗ് മേഖലയിൽ പ്രതിമാസം 60,000 രൂപ ശമ്പളമുണ്ടായിരുന്ന ദീക്ഷ എന്ന യുവതിയാണ് യാതൊരുവിധ മുൻധാരണകളുമില്ലാതെ തന്റെ ജോലി പെട്ടെന്ന് രാജിവെച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.

കോളേജ് പ്ലേസ്‌മെന്റിലൂടെ മികച്ചൊരു ജോലി കരസ്ഥമാക്കിയ ദീക്ഷ, തന്റെ കരിയർ കെട്ടിപ്പടുക്കുന്നതിനാണ് ഐടി നഗരമായ ബെംഗളൂരുവിലേക്ക് താമസം മാറിയത്. മികച്ച വരുമാനവും കഠിനാധ്വാനികളായ നല്ല സുഹൃത്തുക്കളും ഉണ്ടായിരുന്നിട്ടും, കോർപ്പറേറ്റ് ജീവിതത്തിന്റെ മടുപ്പിക്കുന്ന ഒരേപോലെയുള്ള ദിനചര്യകളാണ് ദീക്ഷയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. രാവിലെ 9 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിക്കേണ്ട ജോലി പലപ്പോഴും രാത്രി 9 മണി വരെ നീളുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തുക, ഭക്ഷണം കഴിച്ച് ഉറങ്ങുക, പിറ്റേന്ന് വീണ്ടും ഇതേ ദിനചര്യ തുടരുക എന്ന രീതി ജീവിതത്തെ വിരസമാക്കി മാറ്റിയതായി ദീക്ഷ പറയുന്നു. സ്വന്തം ജീവിതം ആസ്വദിക്കാൻ വേണ്ടി ആഴ്ചാവസാനത്തെ അവധി ദിവസങ്ങൾക്കായി (വീക്കെൻഡ്) മാത്രം കാത്തിരിക്കുന്ന അവസ്ഥയോട് പൊരുത്തപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണ് ജോലി ഉപേക്ഷിക്കാൻ ഇവർ തീരുമാനിച്ചത്.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

കയ്യിൽ മറ്റൊരു ജോലിയോ അല്ലെങ്കിൽ അടുത്തതായി എന്തുചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ പ്ലാനുകളോ ഇല്ലാതെയാണ് ദീക്ഷ കമ്പനിയിൽ നിന്നും രാജിവെച്ചത്. ദിവസവും ജോലിയെയോർത്ത് വിഷമിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് ആ ജീവിതം അവിടെവെച്ച് അവസാനിപ്പിക്കുന്നതാണെന്ന് ദീക്ഷ വിശ്വസിക്കുന്നു. ജീവിതത്തിൽ റിസ്ക് എടുത്തില്ലെങ്കിൽ പിന്നീട് പറയാൻ കഥകളുണ്ടാകില്ലെന്നും, ഈ തീരുമാനം പരാജയപ്പെട്ടാൽ പോലും ജീവിതം വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങാൻ തനിക്ക് ഭയമില്ലെന്നും യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ധൈര്യപൂർവ്വം തുറന്നുപറയുന്നു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

തന്റെ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ദീക്ഷ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കോർപ്പറേറ്റ് ലോകത്തെ കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ പെട്ടുപോയ ആയിരക്കണക്കിന് ചെറുപ്പക്കാരാണ് ദീക്ഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഈ വീഡിയോ തങ്ങൾക്ക് ജോലി ഉപേക്ഷിക്കാനുള്ള ധൈര്യം തരുന്നുവെന്ന് ചിലർ കുറിച്ചപ്പോൾ, ജീവിതത്തിൽ ഇത്തരം വലിയ ഇടവേളകൾ എടുക്കുന്നത് മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണെന്നും ഇത് ശരിക്കും ധീരമായ തീരുമാനമാണെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. ഒഴുക്കൻ മട്ടിലുള്ള കോർപ്പറേറ്റ് ജീവിതത്തോട് ‘നോ’ പറയാൻ കാണിച്ച ഈ 22-കാരിയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകം.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts