സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ ബിരുദം, ബിരുദാനന്തര ബിരുദം, എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഫാർമസി വിദ്യാർത്ഥികൾ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി ശനിയാഴ്ചത്തെ ഓൺലൈൻ ക്ലാസുകൾ ബഹിഷ്‌കരിച്ചു.

എ.പിഎ.സ് കോളേജ് ഓഫ് കൊമേഴ്‌സ്, ആട്രിയ ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി വിശ്വേശ്വരായ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, വൃന്ദാവൻ, എ,പി.എസ് പോളിടെക്നിക്, എസ്‌.ജെ പോളിടെക്നിക്, ബെംഗളൂരുവിലെ വിദ്യവർദ്ധസംഘം തുടങ്ങി 42 പ്രശസ്ത കോളേജുകളിലെ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു.

  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍

പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ) കൂടാതെ, ചെറിയ സ്ഥാപനങ്ങൾ ഉൾപ്പെടെ, ബഹിഷ്‌കരിച്ച സ്ഥാപനങ്ങളുടെ എണ്ണം നൂറിലധികം ആണെന്ന് എ.ഐ.ഡി.എസ്.ഒ പറഞ്ഞു.

ഈ കോഴ്‌സുകളിലെ വിദ്യാർത്ഥികൾ അവരുടെ കഴിഞ്ഞ സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, ഓഫ്‌ലൈൻ ക്ലാസുകളോ പരീക്ഷകളോ നടത്തുന്നതിന് മുമ്പ് സർക്കാർ രണ്ട് ഡോസ് കോവിഡ് -19 വാക്സിൻ വിദ്യാർത്ഥികൾക്ക്  സൗജന്യമായി നൽകണമെന്ന് അവർ ആവശ്യപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts