കൊടുംചൂടിൽ ജനങ്ങൾ ഇന്ന് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്: 14 മണ്ഡലങ്ങളിൽ ഓറഞ്ച് ജാഗ്രത

ബെംഗളൂരു : ഉഷ്ണത്തരംഗ ഭീഷണി നിലനിൽക്കുന്നതിനിടെ കർണാടകയിലെ രണ്ടാം ഘട്ടത്തിലെ

14 ലോകസഭ മണ്ഡലങ്ങളിലും ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന യാദ്ഗറിലെ

ഷോറാപുർ നിയമസഭ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും

തിരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ കൊടും ചൂട് മുന്നിൽക്കണ്ട് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

താപനില 44 ഡിഗ്രിക്ക് മുകളിൽപോകാനുള്ള സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ നേരത്തേ മേയ് ഒമ്പതുവരെ അഞ്ചു ജില്ലകളിൽ സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു.

ചിക്കോടി, ബെലഗാവി, ബാഗൽകോട്ട്, വിജയപുര, കലബുറഗി, റായ്ച്ചൂരു, ബീദർ, കൊപ്പാൾ, ബല്ലാരി, ഹാവേരി, ധാർവാഡ്, ഉത്തരകന്നഡ, ദാവണഗെരെ, ശിവമോഗ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബാഗൽകോട്ട്, ബെലഗാവി, ധാർവാഡ്, ഹാവേരി, കൊപ്പാൾ എന്നീ ജില്ലകളിലാണ് ചുവപ്പ് ജാഗ്രതയുള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts