ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണില്ല; 15 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം.

ബെംഗളൂരു: ഓൺലൈൻ ക്ലാസ് തുടങ്ങുകയും സ്മാർട്ട് ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവം കേരളത്തിൽ സംഭവിച്ചത് വാർത്തയായിരുന്നു.

സമാന സംഭവമാണ് കർണാടകയിലും ആവർത്തിച്ചത്.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോൺ ലഭിക്കാത്തതിനെ തുടർന്നു ചാമരാജ്നഗറിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സാഗഡെ ഗ്രാമത്തിലെ രാജേഷ് -പത്മ ദമ്പതികളുടെ മകൾ ഹർഷിത(15)യെയാണു രണ്ട് ദിവസം മുൻപ് വീട്ടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഫോൺ വാങ്ങി നൽകാമെന്ന് തയ്യൽക്കാരനായ പിതാവ്
രാജേഷ് പറഞ്ഞിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നടന്നില്ല.

കുറച്ച് ദിവസമായി മനോവിഷമത്തിലായിരുന്ന ഹർഷിത കൃഷിയിടത്തിൽ തളിക്കാൻ സൂക്ഷിച്ചിരുന്ന രാസലായനി കുടിക്കുകയായിരുന്നു.

കൊല്ലേഗലിലെ ജില്ലാ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചാമരാജ്ഗർ റൂറൽ പൊലീസിനാണ് കേസ് അന്വേഷണ ചുമതല. എന്നാൽ, ഓൺലൈൻ ക്ലാസുകൾ നടത്തുന്നില്ലെന്നാണു സ്കൂൾ അധികൃതരുടെ വിശദീകരണം.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

അധ്യാപകർ കുട്ടികൾതാമസിക്കുന്ന ഗ്രാമങ്ങളിലെപൊതുസ്ഥലങ്ങളിൽ എത്തിയാണു ക്ലാസ് എടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts