വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് ജാഗ്രത നിർദ്ദേശം, ഭീഷണി വ്യാജമെന്ന് സിഐഎസ്എഫ്; അറസ്റ്റ് രേഖപ്പെടുത്തി

ബെംഗളൂരു: ബോംബ് ഭീഷണിയെ തുടർന്ന് ജാഗ്രത നിർദ്ദേശം നൽകി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഏജന്‍സികള്‍. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ ആകെ തെരച്ചില്‍ നടത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടർന്ന് ഭീഷണി തട്ടിപ്പാണെന്ന് കണ്ടെത്തി.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വിമാനത്താവളത്തില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച ഡയറക്ടര്‍ക്കാണ് മൊബൈല്‍ ഫോണില്‍ കോള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ക്കാള ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

തുടരന്വേഷണത്തിൽ മംഗളൂരു പോലീസ് വ്യാജ ഫോൺ കാൾ ചെയ്തയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts