കർണാടക ആർ.ടി.സി. ബസ്സപകടത്തിൽ പെട്ടു; 30 പേർക്ക് പരിക്ക്

ബെംഗളൂരു : മൈസൂരു സാലിഗ്രാമിൽ കർണാടക ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് കൃഷിയിടത്തിലേക്ക് ഓടിക്കയറിയുണ്ടായ അപകടത്തിൽ 30 യാത്രക്കാർക്ക് പരിക്കേറ്റു.

ഇതിൽ ആറുപേരുടെനില ഗുരുതരമാണ്. സ്റ്റിയറിങ്ങിനുണ്ടായ തകരാറാണ് ബസ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് വിവരം.

കെ.ആർ. നഗർ-സാലിഗ്രാമ റോഡിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൃഷിയിടത്തിലേക്ക് നീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി.

ബസിന്റെ മുൻഭാഗം ചെളിയിൽ പൂണ്ടാണ് നിന്നത്. പലരും ജനലിലൂടെ പുറത്തേക്ക് ചാടാൻ ശ്രമിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts