നഗരത്തിൽ ലോക്ക് ഡൌൺ; നീട്ടണോ വേണ്ടയോ ? മുഖ്യമന്ത്രിക്കും നഗര സഭക്കും രണ്ട് അഭിപ്രായം

ബെംഗളൂരു: കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരത്തിൽ  ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പക്കും ബെംഗളൂരു നഗരസഭക്കും  രണ്ട് അഭിപ്രായം .

രോഗവ്യാപനം കൂടി വരുന്ന അവസ്ഥയിൽ ലോക്ഡൗൺ നീട്ടണം എന്നാണ് കോർപ്പറേഷൻ മേയർ ഗൗതം കുമാർ ആവശ്യപ്പെടുന്നത്.

ലോക്ക് ഡൌൺ നീട്ടുന്നത് വഴി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക് കൂടുതൽ സമയം ലഭിക്കും.രോഗ തീവ്രാമായ മേഖലകളിൽ  ആന്റിജൻ പരിശോധന നടത്തി രോഗികളെ നിരീക്ഷണത്തിൽ ആക്കുവാനും ഈ സമയം കൊണ്ട് കഴിയും.

  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ

തന്മൂലം രോഗവ്യാപനം തടയുവാനും കഴിയും എന്ന് ഗൗതം കുമാർ പറഞ്ഞു.

അതെ സമയം ലോക്ഡൗൺ നീട്ടുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകില്ല എന്നാണ്  മുഖ്യമന്ത്രിയുടെ അഭിപ്രായം. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കോവിഡ് ടാസ്ക് ഫോഴ്സ്സുമായി നടത്തിയ ചർച്ചയിലും ഇന്നലെ നടന്ന  മന്ത്രിമാരുടെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും യോഗത്തിലും ലോക്ഡൗൺ നീട്ടില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

രോഗവ്യാപനം തടയുന്നതിന് ലോക്ഡൗൺ സഹായിക്കില്ലെന്നും കൂടുതൽ കാലം ലോക്ക് ഡൌൺ  നീട്ടികൊണ്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ ലോക്ഡൗൺ ജൂലായ് 22-ന് അവസാനിക്കും.

ലോക്ഡൗൺ 14 ദിവസം ആവശ്യമാണെന്ന് കോർപ്പറേഷൻ കമ്മിഷണർ അനിൽകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
[masterslider id="10"]

Related posts