കോവിഡ് ചികിത്സയിലിരുന്ന 60 വയസ്സുകാരിയെ ആശുപത്രിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.

ബെംഗളൂരു: കോവിഡ് സ്ഥിരീകരിച്ച് കെ.സി. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്ന  60 വയസായ സ്ത്രീയെ ആശുപത്രിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. മാരിയപ്പന  പാളയ സ്വദേശിനിയാണ് മരിച്ച രോഗി.

വെള്ളിയാഴ്ച പുലർച്ച അഞ്ചരയോടെ ശുചിമുറിയിലാണ് ഇവരെ തൂങ്ങിമരിച്  നിലയിൽ കണ്ടെത്തിയത്. ഏഴ് ദിവസം മുൻപാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ ശേഷം  ഇവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവരുടെ രണ്ടുമക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും

കെ.സി. ജനറൽ ആശുപത്രിൽ നടക്കുന്ന രണ്ടാമത്തെ കോവിഡ് ആത്മഹത്യയാണിത്. ജൂൺ 26 നും ഒരു കോവിഡ് രോഗി ഇവിടെ ആത്മഹത്യചെയ്തിരുന്നു. ഇതേ തുടർന്ന് രോഗികൾക്ക്ക് കൗൺസിലിങ്ങ് നൽകുന്നതിനുള്ള  നടപടികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപടികളൊന്നുമായിട്ടില്ല. 

മാനസിക സമ്മർദമുള്ള രോഗികൾക്ക് ഡോക്ടർമാരും മറ്റു ജീവനക്കാരുമാണ് ആത്മവിശ്വാസം നൽകുന്നത്. കോവിഡ് ബാധിച്ചവരെ മറ്റുള്ളവർ ഒറ്റപ്പെടുത്തുമെന്ന ഭയവും താൻ മൂലം മറ്റുള്ളവരിലേക്ക് രോഗം പടരുമെന്ന ആശങ്കയുമാണ് ഒട്ടുമിക്ക കോവിഡ് രോഗികളെയും സമ്മർദത്തിലാക്കുന്നത്. ഏപ്രിൽ 27-ന് വിക്ടോറിയ ആശുപത്രിയിലാണ് നഗരത്തിൽ ആദ്യമായി ഒരു കോവിഡ് രോഗി ആത്മഹത്യചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
[masterslider id="10"]

Related posts