പത്തോളം സ്വകാര്യ ആശുപത്രികൾ ചികിൽസ നിഷേധിച്ചു; ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ബെംഗളൂരു: നഗരത്തിലെ പത്തോളം സ്വകാര്യ ആശുപത്രികൾ ചികിത്സ നൽകാൻ നിഷേധിച്ച ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ബസവേശ്വര നഗർ സ്വദേശികളുടെ കുഞ്ഞാണ് കഴിഞ്ഞദിവസം ആശുപത്രി തിരഞ്ഞുള്ള യാത്രയ്ക്കിടെ മരിച്ചത്.

കോവിഡ് ഭീതിയെത്തുടർന്ന് സ്വകാര്യ ആശുപത്രികളൊന്നും കുട്ടിയെ പ്രവേശിപ്പിക്കാനോ ചികിത്സ നൽകാനോ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ വീടിന് സമീപത്തുള്ള ഡോക്ടർ വീട്ടിലെത്തിയാണ് പരിശോധിച്ചത്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ശ്വാസകോശത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രിയിലെത്തിക്കാൻ ഡോക്ടർ നിർദേശം നൽകുകയായിരുന്നു.

തുടർന്ന് ശേഷാദ്രിപുരത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. എന്നാൽ മറ്റ് ആശുപത്രികൾ തേടാനായിരുന്നു ഇവിടെ നിന്നുള്ള നിർദേശം.

ഇതോടെ യശ്വന്തപുര, ഭാവവേശ്വനഗർ, ഗൊരഗുണ്ഡെ പാളയ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ആശുപത്രികളിൽ പോയെങ്കിലും കുട്ടിക്ക് ചികിത്സ നൽകാൻ തയ്യാറായില്ല.

കുഞ്ഞിന് കോവിഡാണെന്ന സംശയമുണ്ടെന്നും കിടക്ക ഒഴിവില്ലെന്നുമാണ് ആശുപത്രികളിൽ നിന്ന് അറിയിച്ചത്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

പിന്നീട് മാറത്തഹള്ളിയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് വാഹനത്തിൽവെച്ച് മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
[masterslider id="10"]

Related posts