കോവിഡ് പോസിറ്റീവ് ആയിട്ടും ആംബുലൻസ് ലഭിച്ചില്ല; 4 കിലോമീറ്റർ കാൽനടയായി യുവാവ് കുടുംബത്തിനൊപ്പം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ; സുരക്ഷാ ഉദ്യോഗസ്ഥർ ആംബുലൻസെത്തിച്ച് ആശുപത്രിയിലേക്കയച്ചു.

ബെംഗളൂരു: കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടും ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് രോഗി കുടുംബത്തിനൊപ്പം 4 കിലോമീറ്റർ നടന്ന് സഹായ ആവശ്യവുവായി എത്തിയത് മുഖ്യമന്ത്രിയുടെ വസതിക്ക് മുൻപിൽ.

വ്യാഴാഴ്ച ഉച്ചയോടെയാണ് ദാവണഗരെ സ്വദേശി ശങ്കർ ഭാര്യയെയും രണ്ടു മക്കളെയുംകൂട്ടി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഒദ്യോഗിക വസതിയായ ‘കൃഷ്ണ’ക്ക് മുന്നിൽ എത്തിയത്.

ഗേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ കാര്യമന്വേഷിച്ചതോടെ താൻ കോവിഡ് ബാധിതനാണെന്നും ആശുപത്രിയിലെത്താനുള്ള സൗകര്യമൊരുക്കണമെന്നും ഇയാൾ അറിയിക്കുകയായിരുന്നു.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

ഇതോടെ സുരക്ഷാ ജീവനക്കാർ പരിഭ്രാന്തരായെങ്കിലും മിനിറ്റുകൾക്കുള്ളിൽ ആംബുലൻസ് വരുത്തിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു.

നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡ്രൈവറായ ശങ്കറിന് പനി ബാധിച്ചതോടെ തിങ്കളാഴ്ചയാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.

വ്യാഴാഴ്ച രാവിലെയോടെ പരിശോധനഫലം പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പിൽനിന്ന് വിളിച്ചറിയിച്ചു. പിന്നീട് ആശുപത്രിയിലെത്താൻ ആംബുലൻസ് വിളിച്ചെങ്കിലും കിട്ടിയില്ല.

ഇതോടെ കുടുംബവുമൊത്ത് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി ആശുപത്രിയിലെത്താനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേരിട്ട് ആശുപത്രിയിൽ പോകാനായിരുന്നു നിർദേശം.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

വീണ്ടും ആംബുലൻസിന് ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ മുഖ്യമന്ത്രിയുടെ വസതി ലക്ഷ്യമാക്കി നടക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts