ബിഗ് ബോസിൽ താരങ്ങളുടെ പ്രതിഫലം കേട്ടാൽ ഞെട്ടും

ബി​ഗ് ബോസ് മലയാളം സീസണ്‍ നാല് വിജയകരമായി മുന്നേറുകയാണ്. തീര്‍ത്തും വ്യത്യസ്ഥരായ 17 മത്സരാര്‍ത്ഥികളാണ് ഷോയുടെ ഹൈലൈറ്റ്.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസങ്ങള്‍ ആണ് മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസില്‍ കഴിയുന്നത്. ഒരാഴ്ചത്തേക്ക് താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം 20000 നും 45000 നും ഇടയിലാണ്.

ബിഗ്‌ബോസില്‍ പങ്കെടുക്കുന്നതിനായി സീരിയല്‍ താരങ്ങളായ നവീന്‍ അറക്കലിനും സുചിത്രനായര്‍ക്കും ലഭിക്കുന്ന പ്രതിഫലം ഒരാഴ്ചത്തേക്ക് 40000 രൂപയാണ്. സിനിമ താരമായ ലക്ഷ്മി പ്രിയയുടെ പ്രതിഫലം 45000 രൂപയാണ്. ബിഗ്‌സ്‌ക്രീനിലെയും മിനിസ്‌ക്രീനിളെയും പ്രേഷകരുടെ ഇഷ്ട്ട താരമായ ധന്യ മേരി വര്‍ഗീസിന് 40000 രൂപയാണ് ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ ധന്യക്ക് ലഭിക്കുന്ന പ്രതിഫലം. അതുപോലെ മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള ഒരു താരമാണ് റോണ്‍സണ്‍ വിന്‍സെന്റ്. 30000 രൂപയാണ് റോണ്‍സന്റെ പ്രതിഫലം.

ജാസ്മിന്‍ എം മൂസ എന്ന ജിം ട്രെയിനര്‍ ആയ മത്സരാര്‍ഥിയുടെ പ്രതിഫലം 30000 രൂപയാണ്.സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതനായ ഡോ.റോബിന് ബിഗ്‌ബോസില്‍ നിന്ന് ലഭിക്കുന്നതും 30000 രൂപയാണ്. ശാലിനി നായര്‍ എന്ന മത്സരാര്‍ത്ഥിക്ക് 25000 രൂപയാണ് പ്രതിഫലം.വിദേശിയായ അപര്‍ണ മള്‍ബെറിക്ക് 35000 രൂപയാണ്. ദില്‍ഷാ പ്രസന്നന്‍ മത്സരാര്‍ത്ഥിക്ക് ലഭിക്കുന്ന 30000 രൂപയാണ്.
ഡെയ്സി ഡേവിഡ് എന്ന സെലിബ്രിറ്റിക്ക് 30000 രൂപയാണ് പ്രതിഫലം. കുട്ടി അഖില്‍ എന്ന കോമഡി താരത്തിന് 30000 രൂപയാണ് പ്രതിഫലം. നിമിഷ എന്ന മത്സരാര്‍ത്ഥിക്ക് 25000 രൂപയാണ്ബി ഗ്‌ബോസില്‍ നിന്ന് ലഭിക്കുന്നത്.സൂരജ് എന്ന മത്സരാര്‍ത്ഥിക്ക് 35000 ലഭിക്കുന്നത്.പുറത്തുപോയ ജാനകി സുധീറിന് ലഭിച്ചിരുന്ന വരുമാനം 25000 രൂപയാണ്. ബ്ലെസ്സിലിക്കും അശ്വിന്‍ വിജയ്ക്ക് 25000 രൂപയാണ് ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts