ഗ്രാമീൺ ബാങ്കിൽ കവർച്ച, 3.5 കോടിയുടെ സ്വർണവും 14 ലക്ഷം രൂപയും കവർന്നു

ബെംഗളൂരു: ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്ക് കുത്തിത്തുറന്ന് 3.5 കോടിയുടെ സ്വർണാഭരണങ്ങളും 14 ലക്ഷം രൂപയും കവർന്ന് മോഷ്ടാക്കൾ.

കർണാടകയിലെ ദൊഡ്ഡബല്ലാപൂർ താലൂക്കിലെ ജി.ഹോസഹള്ളിയിലുള്ള കർണാടക ഗ്രാമീൺ ബാങ്കിൽ നവംബർ 26ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മോഷണത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ടി പരിശോധന നടത്തി. ഹൊസഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts