പാൽ ലഭ്യത കുറഞ്ഞു, സർക്കാർ പ്രശ്നം പരിഹരിച്ചത് വില കൂട്ടിയല്ല 

ബെംഗളൂരു: സംസ്ഥാനത്ത് പാല്‍ ലഭ്യതയില്‍ കുറവ് നേരിട്ടതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ വില കൂട്ടാതെ തന്നെ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

വിലകൂട്ടി സാധാരണക്കാര്‍ക്ക് അമിതഭാരം ഏല്‍പ്പിക്കാതെ പാലിന്റെ അളവില്‍ കുറവ് വരുത്തിയാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. കര്‍ണാടക കോ ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനാണ് പായ്ക്കറ്റ് പാലിന് വില വര്‍ധിപ്പിക്കാതെ അളവ് കുറച്ച്‌ വിതരണം ചെയ്യുന്നത്.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ഒരു ലിറ്റര്‍ പാലിന് 50 രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്. അരലിറ്റര്‍ 24 രൂപയ്ക്കും നല്‍കിവരികയായിരുന്നു. പാല്‍ ലഭ്യതയില്‍ കുറവ് വന്നതോടെ 50 രൂപയ്ക്ക് 900 മില്ലി ലിറ്റര്‍ പാല്‍ നല്‍കാന്‍ തീരുമാനമായി. 24 രൂപയ്ക്ക് 450 മില്ലി ലിറ്റര്‍ പാലും ലഭിക്കും. ഏത് സാധനത്തിന്റെയും അളവ് പായ്ക്കറ്റില്‍ നിന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനാകും. മറ്റ് പല ഉല്പന്നങ്ങളിലും കമ്പനികള്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുക സാധാരണമാണെങ്കിലും പാല്‍ ഉല്‍പന്ന മേഖലയില്‍ ഇത് പുതിയ പരീക്ഷണമാണ്. ഇങ്ങനെ വില കൂട്ടാതെ ഉല്പന്നത്തിന്റെ അളവ് കുറച്ച്‌ വില്‍പനയ്ക്ക് എത്തിക്കുന്ന രീതിക്ക് ‘shrinkflation’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts