‘നിന്നെ ഓർത്ത് അഭിമാനിക്കുന്നു’ പൂർണിമയെ പ്രശംസിച്ച് ഇന്ദ്രജിത്ത്

ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം റിലീസിന് എത്തിയത്.

നിവിന്‍ പോളി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയ വന്‍ താരനിരയിലാണ് ചിത്രം എത്തിയത്. എന്നാല്‍ പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയം കീഴടക്കിചിരിക്കുന്നത് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കഥാപാത്രമായിരുന്നു. നിവിന്‍ പോളിയുടെ ഉമ്മയുടെ കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇപ്പോള്‍ പൂര്‍ണിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ.

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

പൂര്‍ണിമയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ് ഇന്ദ്രജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചത്. അവള്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തില്‍ ചെറിയ കഥാപാത്രമാവാന്‍ കഴിഞ്ഞു. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു.ഉമ്മ.- ഇന്ദ്രജിത്ത് കുറിച്ചു. നിരവധി പേരാണ് പൂര്‍ണിമയുടെ പ്രകടനത്തെ പ്രശംസിച്ച്‌ കമന്റു ചെയ്തിരിക്കുന്നത്. രഞ്ജിനി ജോസ്, അഭയ ഹിരണ്‍മയി, ഇന്ദു എസ് എന്നിവരും പോസ്റ്റിനു താഴെ കമന്റുമായി എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts