അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യമറിയിക്കാൻ ഒരുങ്ങി ‘നന്ദിനി’

ബെംഗളൂരു: അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യമറിയിക്കാൻ കർണാടക ക്ഷീരവിപണന ഫെഡറേഷൻ ബ്രാൻഡായ നന്ദിനി.

ഇവരുടെ പാൽ ഉൽപ്പന്നങ്ങളുടെ ആദ്യ ബ്രാഞ്ച് ദുബായിൽ തുറക്കും.

ഇതിനു വേണ്ടിയുള്ള ആദ്യ ലോഡ് കയറ്റുമതി ചെയ്യുന്നത് കൊച്ചി തുറമുഖം വഴിയാണ്.

കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറത്തിന്റെ ഇടപെടലാണ് ഇത് വഴിവെച്ചത്.

ഈസ്റ്റ് എൻഡ് എൻറർപ്രൈസസ് വഴി ചൊവ്വാഴ്ചയാണ് കേരളത്തിൽ ഉത്പന്നങ്ങളുമായി ചരക്ക് കണ്ടെയ്നർ ദുബായിലേക്ക് പുറപ്പെടുക.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

വെണ്ണ, ചീസ്, ടെട്രാപാക്ക് പാൽ തുടങ്ങിയ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.

കൊച്ചി വഴി കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾ ആറ് ദിവസം കൊണ്ടാണ് ദുബായിലെത്തുക.

മംഗളൂരു വഴി കയറ്റുമതി ചെയ്യുമ്പോൾ 10 ദിവസമാണ് ഉൽപ്പന്നങ്ങൾ ദുബായിലെത്താൻ എടുക്കുന്ന സമയം. ഇതാണ് കൊച്ചിവഴിയുള്ള കയറ്റുമതിക്ക് പ്രേരിപ്പിച്ചത്.

അതേസമയം ഏകദേശം 20 കോടിയുടെ ഉത്പന്നങ്ങൾ മിൽമ കയറ്റുമതി ചെയ്യുന്നുണ്ട്.

കയറ്റുമതി വിപുലീകരിക്കാനുള്ള ശ്രമങ്ങളും മിൽമ നടത്തുന്നുണ്ട്. നെയ്യ്, പാൽപ്പൊടി, മിൽമ പായസം മിക്‌സ് ഉത്പന്നങ്ങളാണ് കൂടുതലും കയറ്റി അയക്കുന്നത്.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

നെയ്യാണ് കൂടുതൽ ഡിമാൻഡ്. നിലവിൽ മിൽമ പാൽ കയറ്റുമതി ചെയ്യുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts