ഡ്രൈവിംഗ് ലൈസൻസുകൾ ഇനിയും സ്മാർട്ട് ആക്കിയില്ലേ? സമയപരിധി കഴിഞ്ഞാൽ വലിയ തുക നൽകേണ്ടി വരും

തിരുവനന്തപുരം: നിലവിലെ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ അടുത്തിടെയാണ് തീരുമാനമായത്.

പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാർഡിന് പകരം ഏഴിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉള്ള പിവിസി പെറ്റ്-ജി കാർഡ് ലൈസൻസ് നിലവിൽ ലഭ്യമാണ്. 

പരിവാഹൻ വെബ്സൈറ്റിലൂടെ കുറഞ്ഞ നിരക്കിൽ സ്മാർട്ട് കാർഡ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും.

200 രൂപയും ഒപ്പം തപാൽ ചാർജും മാത്രമാണ് ഇതിന് ചിലവാക്കേണ്ടത്.

സ്മാർട്ട് കാർഡിനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ….

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

ആദ്യം പരിവാഹൻ വെബ്‌സൈറ്റ് (https://sarathi.parivahan.gov.in/sarathiservice/stateselectiom.do) സന്ദർശിക്കുക.

ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനം തിരഞ്ഞെടുക്കുക

സേവനം ആവശ്യമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കുക.

ഡ്രൈവിംഗ് ലൈസൻസ് റീപ്ലേസ്മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

സ്മാർട്ട് കാർഡ് ലഭ്യമാകുന്നതിനായി നിലവിലെ ഡ്രൈവിംഗ് ലൈസൻസിന്റെ സെൽഫ് അറ്റസ്റ്റഡ് പിഡിഎഫ് ഉൾപ്പെടുത്തേണ്ടതുണ്ട്. 

നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സീരിയൽ നമ്പർ, യുവി എംബ്ലം, മൈക്രോ ടെക്‌സ്‌റ്റ്, ഹോട്ട് സ്റ്റാമ്പഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ ആർ കോഡ് തുടങ്ങിയ സംവിധാനങ്ങൾ കൂടിയ പിവിസി പെറ്റ്-ജി കാർഡ് സ്വന്തമാക്കാൻ സാധിക്കും.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

2023 എപ്രിലിലാണ് കാർഡുമായി ബന്ധപ്പെട്ട സേവനം ലഭ്യമായി തുടങ്ങിയത്. നിലവിൽ ഒരു വർഷത്തേക്ക് 200 രൂപ മാത്രം ഈടാക്കുക.

ഈ സമയപരിധിക്ക് ശേഷം 1,200 രൂപയും തപാൽ ചാർജും നൽകേണ്ടതായി വരും .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts