ജീവനക്കാരി വിധാൻ സൗധയിൽ എത്തിയത് കത്തിയുമായി

ബെംഗളൂരു: സംസ്ഥാന സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും പ്രവർത്തിക്കുന്ന വിധാൻ സൗധയിലെത്തിയ ജീവനക്കാരിയുടെ ബാഗിൽ കത്തി കണ്ടെത്തി.

വിധാൻ സൗധയുടെ കിഴക്കേ വാതിൽ വഴി പ്രവേശിക്കാനെത്തിയ ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെ സുരക്ഷാ ചുമതലയുള്ള പോലീസാണ് കത്തി കണ്ടെത്തിയത്.

പഴവർഗങ്ങൾ മുറിക്കുന്ന കത്തിയാണ് ബാഗിലുണ്ടായിരുന്നത്. ജീവനക്കാരിയുടെ അമ്മ ആശുപത്രിയിലാണ്.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

അമ്മയ്‌ക്കൊപ്പം രാത്രി കഴിഞ്ഞ ഇവർ രാവിലെ നേരിട്ട് ഓഫീസിലേക്ക് വരുകയായിരുന്നു.

അമ്മയ്ക്ക് പഴങ്ങൾ മുറിച്ചുകൊടുത്ത കത്തി അബദ്ധത്തിൽ ബാഗിൽ വെച്ചതാണെന്നും ഇവർ പോലീസിനോട് പറഞ്ഞു. ബാഗ് പുറത്തുവെച്ചശേഷം ഇവരെ ജോലിചെയ്യാൻ അനുവദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts