പ്ലാസ്റ്റിക് ബാഗില്‍ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: യെലഹങ്കയില്‍ മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് ബാഗില്‍ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി.

വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ബാഗ് ഉപേക്ഷിച്ച വ്യക്തിയെ കസ്റ്റഡിയില്‍ എടുത്തു.

എന്നാല്‍ അയല്‍വാസിയായ പെണ്‍കുട്ടി നല്‍കിയ മാലിന്യ സഞ്ചി ഉപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അയാള്‍ നിരപരാധിയാണെന്നും പൊലീസ് അറിയിച്ചു.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

തുടർന്ന് ഇയാളെ വിട്ടയച്ചു.

പച്ചക്കറി കച്ചവടക്കാരിയായ പെണ്‍കുട്ടി അതേ പ്രദേശത്ത് താമസിക്കുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു.

പ്രായപൂർത്തിയാകാത്ത തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും തുടർന്ന് ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.

എന്നാല്‍ വിവരം വീട്ടില്‍ മറച്ചുവെക്കുകയായിരുന്നു.

പ്രസവത്തില്‍ കുഞ്ഞ് മരണപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കാൻ തീരുമാനിച്ചെതെന്ന് യുവതി പറയുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
[masterslider id="10"]

Related posts