ബെംഗളൂരുവിൽ നിന്നും വയനാട്ടിലേക്കുള്ള ബസിന് നേരെ ആക്രമണം; 3 പേർ അറസ്റ്റിൽ 

ബെംഗളൂരു: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം.

സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍.

ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ല് മൂന്നംഗസംഘം കല്ലെറിഞ്ഞ് പൊട്ടിച്ചു.

സംഭവത്തില്‍ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

മീനങ്ങാടി സ്വദേശികളായ നിഹാല്‍, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ വയനാട് താഴെ മുട്ടിലിലാണ് സംഭവം നടക്കുന്നത്.

ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും മാറാൻ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ബൈക്കുകളിലെത്തിയ പ്രതികള്‍ ബസിൻ്റെ ചില്ല് തകർത്തു.

ആക്രമണത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍ ഇടുക്കി സ്വദേശി പ്രശാന്ത് കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അറസ്റ്റിലായ മൂന്ന് പേരും സ്വകാര്യ ഹോട്ടലിലെ ഭക്ഷണ വിതരണക്കാരനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
[masterslider id="10"]

Related posts