പ്രളയം സര്‍ക്കാര്‍ സൃഷ്ടി; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

താന്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ വാസ്തവിരുദ്ധമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വീഴ്ചകളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും വിമര്‍ശനത്തിന് വേണ്ടിയല്ല താന്‍ വിമര്‍ശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ചെറുതോണിയില്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ചെന്നിത്തല ആരോപിച്ചു.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

‘എന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഡാം തുറക്കേണ്ടത് അനിവാര്യമായിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഡാം നേരത്തെ തന്നെ തുറക്കണമെന്ന് തന്നെയാണ് ഞാന്‍ അന്നും ഇന്നും പറയുന്നത്. അന്ന് തുറന്ന് വെച്ചിരുന്നെങ്കില്‍ ഇത്രയും ദുരന്തമുണ്ടാകില്ലെന്ന് തന്നെയാണ് പറഞ്ഞത്. മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ ധര്‍മ്മമാണ്’. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ജല കമ്മീഷന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ചെറുതോണി ഒഴികെ മറ്റൊരിടത്തും മുന്നറിയിപ്പ് കിട്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts