ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

ജക്കാർത്ത: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ റാഹി സർനോബത്താണ് സ്വർണം നേടിയത്. ഷൂട്ടോഫിലായിരുന്നു റാഹിയുടെ സ്വർണനേട്ടം.

ഗെയിംസ് റെക്കോര്‍ഡോടെയാണ് റാഹി സ്വര്‍ണം നേടിയത്. ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമാണ് റാഹി. ഈയിനത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്നു ഇന്ത്യയുടെ കൗമാരതാരം മനു ഭാക്കേര്‍ നിരാശപ്പെടുത്തി. ആറാം സ്ഥാനം മാത്രമാണ് മനു ഭാക്കേറിന് നേടാനായത്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണമാണിത്. 100 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മീററ്റ് സ്വദേശിയായ സൗരഭ് ചൗധരിയാണ് ഇതിന് മുന്‍പ് സ്വര്‍ണം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് സൗരഭ് സ്വര്‍ണം സ്വന്തമാക്കിയത്.

ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി. മൊത്തം മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്കുയരുകയും ചെയ്തു. നാല് സ്വർണവും മൂന്ന് വെള്ളിയും നാലു വെങ്കലവും അടക്കം പതിനൊന്ന് മെഡലാണ് ഇന്ത്യയ്ക്കുള്ളത്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

32 സ്വർണവുമായി ചൈനയാണ് ഒന്നാമത്. 15 സ്വർണവുമായി ജപ്പാൻ രണ്ടാമതും ഒൻപത് സ്വർണവുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണുള്ളത്. നീന്തലിൽ വീർധവാൽ ഖാഡെയ്ക്കു സെക്കൻഡിന്‍റെ വ്യത്യാസത്തിലാണ് മെഡൽ നഷ്ടപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts