മോദിക്കെതിരെയുള്ള മലയാളികളുടെ ‘പൊങ്കാല’യില്‍ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ആവശ്യമായ ദുരിതാശ്വാസ സഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍, വിദേശ രാജ്യങ്ങളില്‍നിന്നുള്ള സാമ്പത്തിക സഹായം സ്വീകരിക്കണ്ട എന്ന നയം സ്വീകരിച്ചതോടെ അരിശം പൂണ്ട മലയാളികള്‍ പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിച്ചു തുടങ്ങി.

അസഭ്യ വാചകങ്ങളും കമന്‍റുകളുമാണ് മലയാളികള്‍ അദ്ദേഹത്തിന്‍റെ ഒരു പ്രസംഗ വീഡിയോയ്ക്ക് താഴെ എഴുതിച്ചേര്‍ത്തത്.

അതേസമയം, പ്രധാനമന്ത്രിക്ക് നേരെ നവമാധ്യമങ്ങളിലൂടെ നടക്കുന്ന നിന്ദ്യമായ പ്രചാരണങ്ങള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് ചോദ്യമുയര്‍ത്തുകയാണ് കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയിൽ പ്രചാരണം നടത്തുന്ന സൈബർ കമ്മികൾക്കും ജിഹാദികൾക്കുമെതിരെ ചെറുവിരലനക്കാത്തതെന്തുകൊണ്ട്? അദ്ദേഹം ചോദിക്കുന്നു. കൂടാതെ, ഇത് ആസൂത്രിതമായി നടത്തുന്നതാണെന്നും മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്ലീലം പറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. സർക്കാരും പൊലീസും ഇതിന് കുടപിടിക്കുകയാണ് എന്നും കെ സുരേന്ദ്രന്‍ കുറിച്ചു. നടപടി എടുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കേണ്ടി വരും. നിങ്ങളുടെ ഭാഷ അറിയാത്തതുകൊണ്ടല്ല ഞങ്ങളുടെ സംസ്കാരം അതിനനുവദിക്കാത്തതുകൊണ്ടാണ് എന്നും അദ്ദേഹം കുറിച്ചു.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

എന്നാല്‍ പതിനായിരത്തിലധികം ആളുകളാണ് കെ സുരേന്ദ്രന് മറുപടി നല്‍കിയത്. ‘കേരളം ഒറ്റക്കെട്ടായ്‌’ എന്നുറപ്പിക്കും വിധം അദ്ദേഹത്തിന്‍റെ വിമര്‍ശനത്തെ പിന്താങ്ങിയവര്‍ വളരെ ചുരുക്കമായിരുന്നു എന്നത് വാസ്തവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts