ബെംഗളൂരുവിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇടിമിന്നലോടെയുള്ള മഴ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ മഴ പെയ്യുകയാണ്. രാത്രിയിൽ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ചൊവ്വാഴ്ച വൈകുന്നേരം പെയ്ത മഴയിൽ പലയിടത്തും ഗതാഗതക്കുരുക്ക് ഉണ്ടായി. പൊതുജനങ്ങൾ വീട്ടിലെത്താൻ പാടുപെടുകയായിരുന്നു. ഇന്ന് വൈകുന്നേരവും മഴ ശക്തമാകും. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ഹാവേരി, ചിക്കമംഗളൂരു, കുടക്, കോലാർ, വിജയനഗർ, ദാവൻഗരെ, ഷിമോഗ, ചിത്രദുർഗ, തുംകൂർ, ഹാസൻ, മൈസൂർ, മാണ്ഡ്യ, ചാമരാജനഗർ, രാമനഗര, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചിക്കബെല്ലാപൂർ, റായ്ച്ചൂർ.…
Read MoreDay: 19 April 2025
46 വർഷങ്ങൾക്ക് ശേഷം ജയനും ശരപഞ്ജരവും വീണ്ടുമെത്തുന്നു
46 വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ സൂപ്പർ താരമായിരുന്ന ജയന്റെ ചിത്രമാണിപ്പോൾ റീ റിലീസിന് ഒരുങ്ങുന്നത്. ജയൻ നായകനായി എത്തിയ ‘ശരപഞ്ജരം’ ആണ് വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്റിൽ എത്തുന്നത്. ചിത്രം ഈ മാസം 25ന് തിയറ്റുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ട്രെയ്‌ലറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. 1979 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ശരപഞ്ജരം’. ഹരിഹരന്‍ ആയിരുന്നു സംവിധാനം. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും ഇതായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്.
Read Moreപള്ളിയിലെയും അമ്പലങ്ങളിലെയും ഉച്ച ഭാഷിണികൾ അനധികൃത മാംസ കടകൾ എന്നിവക്കെതിരെ നടപടിക്കൊരുങ്ങുന്നു
ഡൽഹി: ആരാധനാലയങ്ങളിലെ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഉച്ചഭാഷിണികൾക്കെതിരെ കടുത്ത നിയമ നടപടിയെടുക്കാൻ ഡൽഹി പരിസ്ഥിതി മന്ത്രി മജിന്ദർ സിങ് സിർസ. ശബ്ദ മലിനീകരണം തടയുന്നതിന് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവാണ് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രജൗരി മണ്ഡലം സന്ദർശിക്കവെയാണ് സിർസ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. ഉച്ചഭാഷിണികൾക്ക് പുറമേ അനധികൃത മാംസ കടകൾ, ദാബകൾ, തന്തൂറുകൾ, ഡെനിം ഫ്കാടറികൾ എന്നിവക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് അറിയിച്ചു. ജനവാസ മേഖലയിലെ വ്യാവസായിക പ്രവൃത്തികളും ഫാക്ടറികളുമാണ് മലിനീകരണം വർധിപ്പിക്കുന്നതെന്ന് സന്ദർശനവേളയിൽ മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള മലിനീകരണ പ്രവൃത്തികൾ ജനങ്ങളുടെ ജീവിത ഗുണനിലവാരത്തെ ബാധിക്കുമെന്ന്…
Read Moreപ്ലാസ്റ്റിക് ബാഗില്‍ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യെലഹങ്കയില്‍ മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് ബാഗില്‍ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ബാഗ് ഉപേക്ഷിച്ച വ്യക്തിയെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ അയല്‍വാസിയായ പെണ്‍കുട്ടി നല്‍കിയ മാലിന്യ സഞ്ചി ഉപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അയാള്‍ നിരപരാധിയാണെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഇയാളെ വിട്ടയച്ചു. പച്ചക്കറി കച്ചവടക്കാരിയായ പെണ്‍കുട്ടി അതേ പ്രദേശത്ത് താമസിക്കുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയാകാത്ത തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും തുടർന്ന് ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ വിവരം വീട്ടില്‍…
Read Moreബെംഗളൂരുവിൽ നിന്നും വയനാട്ടിലേക്കുള്ള ബസിന് നേരെ ആക്രമണം; 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ല് മൂന്നംഗസംഘം കല്ലെറിഞ്ഞ് പൊട്ടിച്ചു. സംഭവത്തില്‍ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി സ്വദേശികളായ നിഹാല്‍, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ വയനാട് താഴെ മുട്ടിലിലാണ് സംഭവം നടക്കുന്നത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും മാറാൻ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബൈക്കുകളിലെത്തിയ പ്രതികള്‍ ബസിൻ്റെ ചില്ല് തകർത്തു. ആക്രമണത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍…
Read Moreമയക്കുമരുന്ന് ഉപയോഗം; നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
കൊച്ചി: മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യഥാക്രമം എൻഡിപിഎസ് ആക്‌ട് 27ബി, 29, ബിഎൻസ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ലഹരി ഉപയോഗം വ്യക്തമാകാൻ രക്തപരിശോധന നടത്താനാണ് പൊലീസ് തീരുമാനം. അടുത്തദിവസങ്ങളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് രക്തപരിശോധനയില്‍ വ്യക്തമാകും. ഷൈൻ ലഹരി പരിശോധനയ്ക്ക് സമ്മതിച്ചിട്ടുണ്ട്.…
Read Moreകെ.ആർ.പുരയിൽ വാഹനങ്ങളുടെ ചില്ലുകൾ വാളുകൊണ്ട് അടിച്ചു തകർത്ത അക്രമി പിടിയിൽ
ബെംഗളൂരു: കെ.ആർ. പുര മാർക്കറ്റിൽ കഞ്ചാവ് ലഹരിയിൽ ആക്രമം നടത്തിയ അജ്ഞാത ഗുണ്ടാസംഘത്തിലെ അക്രമി വടിവാൾ ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു. കെ.ആർ. പുര പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മൂന്നിലധികം വാഹനങ്ങളുടെ മുൻചില്ലുകൾ തകർത്ത യുവാക്കൾ മാർക്കറ്റിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയും കച്ചവടക്കാരെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കെആർ പുര പോലീസ് റൗഡിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read Moreഷൈനിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും. ഹോട്ടല്‍ മുറിയില്‍ ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് നടപടി. ഷൈന്‍ മൂന്ന് മണിക്ക് പൊലീസിന് മുന്നിലെത്തുമെന്ന് കുടുംബം വ്യക്തമാക്കി. ഷൈനിന്റെ രക്ഷപ്പെടലിന് പിന്നിലെ കാരണം കൃത്യമായി ചോദിച്ചറിയാന്‍ ആണ് പൊലീസിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഒരു കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പോലീസ് സംഘം പരിശോധിച്ചതായാണ് വിവരം. ഇക്കാലയളവില്‍…
Read Moreമുൻ അധോലോക നായകൻ മുത്തപ്പ റായിയുടെ ഇളയ മകനു നേരെ വെടിവയ്പ്പ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരു : മുൻ ഡോൺ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിയ്ക്ക് നേരെ വെടിവെപ്പ്. രാമനഗര താലൂക്കിലെ ബിഡദിയിൽ മുത്തപ്പ റായിയുടെ വീടിന് സമീപമാണ് സംഭവം നടന്നത്. ബിഡദിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന റിക്കി റായ്, എല്ലാ സമയത്തും റിക്കി സ്വയമാണ് കാർ ഓടിച്ചിരുന്നത്. ഇത് ലക്ഷ്യംവെച്ചാകണം, ഡ്രൈവിംഗ് സീറ്റ് ലക്ഷ്യമാക്കി എത്തിയ അക്രമികൾ, രാത്രി 11.30 ഓടെ റിക്കി റായിക്ക് നേരെ രണ്ട് റൗണ്ട് വെടിയുതിർത്തു. എന്നാൽ പിൻസീറ്റിലിരുന്ന റിക്കി റായിയുടെ മൂക്കിലും കൈയിലുമാണ് വെടിയേറ്റത്, നിലവിൽ ബെംഗളൂരുവിലെ…
Read Moreഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ.മാത്യു സാമുവേൽ കളരിക്കല്‍ അന്തരിച്ചു
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവെന്നറയിപ്പെടുന്ന പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.മാത്യു സാമുവേൽ കളരിക്കല്‍(77) അന്തരിച്ചു. 1948 ജനുവരി ആറിന് കോട്ടയം ജില്ലയിലെ മങ്ങാനത്ത് ജനിച്ച ഡോ.മാത്യു 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് ബിരുദം പാസായത്. തുടർന്ന് ചെന്നൈയിൽ കാർഡിയോളജിയിൽ ബിരുദാനന്തര ബിരുദവും സ്പെഷ്യലൈസേഷനും പൂർത്തിയാക്കി.ഇന്റർവെൻഷണൽ കാർഡിയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന ആൻഡ്രിയാസ് ഗ്രുയെന്റ്‌സ്റ്റിഗിന്റെ കീഴിൽ പരിശീലനം നേടിയ ശേഷം 1985-ൽ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. 1986ൽ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ഔദ്യോഗിക ജീവിതത്തിൽ 25,000 ലേറെ…
Read More