മുൻ അധോലോക നായകൻ മുത്തപ്പ റായിയുടെ ഇളയ മകനു നേരെ വെടിവയ്പ്പ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു : മുൻ ഡോൺ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിയ്ക്ക് നേരെ വെടിവെപ്പ്. രാമനഗര താലൂക്കിലെ ബിഡദിയിൽ മുത്തപ്പ റായിയുടെ വീടിന് സമീപമാണ് സംഭവം നടന്നത്.

ബിഡദിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന റിക്കി റായ്, എല്ലാ സമയത്തും റിക്കി സ്വയമാണ് കാർ ഓടിച്ചിരുന്നത്.

ഇത് ലക്ഷ്യംവെച്ചാകണം, ഡ്രൈവിംഗ് സീറ്റ് ലക്ഷ്യമാക്കി എത്തിയ അക്രമികൾ, രാത്രി 11.30 ഓടെ റിക്കി റായിക്ക് നേരെ രണ്ട് റൗണ്ട് വെടിയുതിർത്തു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

എന്നാൽ പിൻസീറ്റിലിരുന്ന റിക്കി റായിയുടെ മൂക്കിലും കൈയിലുമാണ് വെടിയേറ്റത്, നിലവിൽ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

റഷ്യയിൽ നിന്ന് 2 ദിവസം മുമ്പ് തിരിച്ചെത്തിയ റിക്കി റിയൽ എസ്റ്റേറ്റ് ബിസിനസിൽ സജീവമായിരുന്നു.

രാമനഗര താലൂക്കിലെ അവധിക്കാല വീട്ടിൽ നിന്ന് ഇന്നലെ രാത്രി വൈകി അദ്ദേഹം തന്റെ ഫോർച്യൂണർ കാറിൽ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.

ഏകദേശം 11.30 ന്, വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അക്രമി ഗേറ്റിന് നേരെ രണ്ട് റൗണ്ട് വെടിയുതിർക്കുകകയിരുന്നു.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

70 എംഎം ബുള്ളറ്റ് ഉള്ള ഒരു ഷോട്ട്ഗൺ ഉപയോഗിച്ചാണ് വെടിവയ്പ്പ് നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts