കാണാതായ വിമാനത്തിൽ രണ്ടു മലയാളികളും

ന്യൂ ഡൽഹി:ആന്‍ഡമനില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ എന്‍- 32 വിമാനത്തില്‍ രണ്ട് മലയാളികളും.പോര്‍ട്ട്‌ബ്ലെയറിലെ നാവികസേനാ ഉദ്യോഗസ്ഥരായ കോഴിക്കോട് കക്കോടി കോട്ടൂപ്പാടം സ്വദേശി വിമല്‍ (36), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരെയാണ് കാണാതായത്.

വിമലിന് ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റം കിട്ടിയതായി ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ വിമല്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ ആന്‍ഡമാനിലേക്കു പോകുകയാണെന്നും അറിയിച്ചിരുന്നു. പിന്നീടു വിമലിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഇവരുള്‍പ്പടെ 29 പേരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. ആറ് വിമാന ജീവനക്കാര്‍, 11 വ്യോമസേനാംഗങ്ങള്‍, രണ്ട് കരസേനാംഗങ്ങള്‍,ഒരു തീരസംരക്ഷണ സേനാംഗം, നാവികസേനക്കാരുടെ കുടുംബാംഗങ്ങളായ എട്ടുപേര്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

വെള്ളിയാഴ്ചയാണ് വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് കാണാതായത്. രാവിലെ 8.30 നാണ് വിമാനം യാത്ര ചെന്നൈയില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്തില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചത് 8.46 നാണ്. ഇതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിമാനം കടലില്‍ വീണിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts