ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം: ഒരാൾകൂടെ അറസ്റ്റിലായി

മുംബൈ : കേരളത്തില്‍ നിന്നും മലയാളികള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നുവെന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മുംബൈയിലെ താനെയില്‍ നിന്നും റിസ്വാന്‍ ഖാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

കേരള പോലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എടിഎസ്) ചേര്‍ന്നാണ് ഇയാളെ പുര്‍ച്ചെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കേരളത്തില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും കാണാതായ 21 പേര്‍ക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. ഇവര്‍ ഐ‌എസില്‍ ചേരാനാണ് കേരളത്തില്‍ നിന്നും നാടുവിട്ടതെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനിലെ അധ്യാപകന്‍ അര്‍ഷിദ് ഖുറേഷിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിസ്വാനെ പിടികൂടിയത്. അര്‍ഷിദ് ഖുറേഷിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. കൊച്ചി സ്വദേശിനിയായ മെറിന്റെ ഭര്‍ത്താവ് പാലക്കാട് സ്വദേശിയായ യഹ്യയ്ക്ക് ഐ‌എസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ സഹോദരന്‍ നടത്തിയ പപരാതിയിലാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ നിന്നും കാണാതായ 21 പേരില്‍ മെറിനും ഭര്‍ത്താവും ഉള്‍പ്പെടുന്നു. സക്കീര്‍ നായിക്കിന്റെ സഹായിയായ ഖുറേഷി മെറിന്റെ സഹോദരനെ മതം മാറ്റാന്‍ പ്രേരിപ്പിച്ചതായി പരാതി നല്‍കിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്യമതത്തില്‍പ്പെട്ടവരെ മതപരിവര്‍ത്തനം നടത്തി ഭീകരവാദത്തിനായി കേരളത്തില്‍ നിന്നും സിറിയയില്‍ എത്തിക്കുകയാണ് ഏജന്റുമാരുടെ ലക്ഷ്യമെന്നും പറയുന്നു.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

അറസ്റ്റിലായ റിസ്വാനെ ചോദ്യം ചെയ്താല്‍ മാത്രമേ ഐ‌എസിന്റെ ബന്ധത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. മഹാരാഷ്ട്രയില്‍ നിന്നും 100ഓളം മുസ്ലീം യുവാക്കളെ കാണുന്നില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts