ദില്ലി: മലയാളിയെ കൊലപ്പെടുത്തിയ കേസില് 25 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന് വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് യുവതി പൊലീസിന് മൊഴി നല്കി. ആലുവ സ്വദേശിയ വിജയകുമാറിനെയാണ് രണ്ട് ദിവസം മുമ്പ് കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തിയത്.
ദില്ലി മയൂര് വിഹാര് ഫേസ് ഒന്നിലെ സമാചാര് അപ്പാര്ട്ടുമെന്റിലായിരുന്നു രണ്ട് ദിവസ് മുമ്പ് ആലുവ സ്വദേശിയായ വിജയകുമാറിനെ കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തിയത്. കൊലപാതകം നടന്നതായി സംശയിച്ച സമയത്ത് അപ്പാര്ട്ട്മെന്റില് നിന്ന് പുറത്തേക്ക് ഒരു സ്ത്രീ പോകുന്നത് സിസി ടി വിയില് പതിഞ്ഞിരുന്നു. കൊലയ്ക്ക് ശേഷം വീട്ടില് നിന്നും എല്.ഇ.ഡി ടിവിയും എടുത്തായിരുന്നു യുവതി പോയത്.
യുവതിയുടെ മുഖവും സിസി ടിവി ടിവി ദൃശ്യങ്ങളില് വ്യക്തമായിരുന്നു. ഇത് പ്രതിയെ പിടികൂടാന് പൊലീസിന് എളുപ്പമായി. ദില്ലി പാലം സ്വദേശിയാണ് യുവതി.
മുന്വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് യുവതി പൊലീസിന് മൊഴി നല്കി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ചിലര് ചേര്ന്ന് പീഡിപ്പിച്ചിരുന്നു. ആ സംഭവവുമായി കൊലയ്ക്ക് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. യുവതിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള് പൊലീസ് പുറത്തുവിട്ടിട്ടില്ല.
Related posts
-
സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ ഡി.ജി.പി. തസ്തിക സൃഷ്ടിക്കുന്നു; പോലീസ് തലപ്പത്ത് ഇത്തരമൊരു നിയമനം രാജ്യത്ത് ആദ്യമായി
ബെംഗളൂരു : സൈബർ കേസുകൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം ഡി.ജി.പി.യുടെ... -
മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം; സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു : സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം... -
ബെള്ളാരി ഹൈവേ : പാത വികസിപ്പിക്കും: സർവീസ് റോഡുകൾ വരും : പുതിയ പദ്ധതികൾ അറിയാൻ വായിക്കാം
ബംഗളുരു : ബംഗളുരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ഹൈവേയിൽ ഗതാഗത കുരുക്കും അപകടങ്ങളും...