മയക്കുമരുന്ന് ഉപയോഗം; നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ 

കൊച്ചി: മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

യഥാക്രമം എൻഡിപിഎസ് ആക്‌ട് 27ബി, 29, ബിഎൻസ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ലഹരി ഉപയോഗം വ്യക്തമാകാൻ രക്തപരിശോധന നടത്താനാണ് പൊലീസ് തീരുമാനം.

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

അടുത്തദിവസങ്ങളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് രക്തപരിശോധനയില്‍ വ്യക്തമാകും. ഷൈൻ ലഹരി പരിശോധനയ്ക്ക് സമ്മതിച്ചിട്ടുണ്ട്.

ലഹരി വില്‍പ്പനക്കാരനായ സജീറുമായി ബന്ധമുണ്ടെന്നും നടൻ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഷൈൻ സമ്മതിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസെടുത്ത് തുടർനടപടികളിലേക്ക് നീങ്ങാൻ പൊലീസ് തീരുമാനിച്ചത്. കേസ് തെളിയിക്കപ്പെട്ടാല്‍, കുറ്റം ചെയ്തതിന് സമാനമായ ശിക്ഷ തന്നെ ലഭിക്കുമെന്ന വ്യവസ്ഥ 29/1 വകുപ്പിലുണ്ട്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

ഹോട്ടലില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുകയും ഉപയോഗിക്കുകയും ചെയ്താല്‍ ഏത് രീതിയിലായിരിക്കുമോ ഈ കേസ് മുന്നോട്ടുപോവുക, സമാനരീതിയിലായിരിക്കും ഗൂഢാലോചനക്കുറ്റത്തിന്റെയും നടപടിക്രമങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts