നന്ദിനി ബൂത്തുകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി.

ബെംഗളൂരു: 14 ദിവസത്തെ ലോക്ക്ഡൗണിനോട് അനുബന്ധിച്ച്  സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി നന്ദിനി ബൂത്തുകളുടെ പാൽ വിൽപ്പനയ്ക്കും പ്രവർത്തനത്തിനും ഏർപ്പെടുത്തിയ സമയക്രമത്തിൽ സർക്കാർ വ്യാഴാഴ്ച മാറ്റം അനുവദിച്ചു.

പുതിയ ഉത്തരവ് പ്രകാരം പാൽ ബൂത്തുകൾ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാൻ അനുവദിക്കും.

പഴയ ഉത്തരവ് പ്രകാരം രാവിലെ 6 മുതൽ 10 വരെയുള്ള വിൽപ്പന സമയം വെട്ടിക്കുറച്ചതിന്റെ ഫലമായി നന്ദിനി ബൂത്തിലൂടെ ഉള്ള  വിൽപ്പനയെ 27 ശതമാനം ബാധിച്ചതായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) റിപ്പോർട്ട്ചെയ്തിരുന്നു.

സംസ്ഥാനത്തൊട്ടാകെ 1700 ഓളം പാൽ പാർലറുകൾ പ്രവർത്തിക്കുന്നുണ്ട്, ഇതിൽ 1000 എണ്ണം ബെംഗളൂരുവിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us