കോവാക്സിൻ ഒരു ഡോസിന് 200 രൂപ കുറച്ചു

ഹൈദരാബാദ്: കോവിഡ് 19 വാക്സിൻ കോവാക്സിൻ ഒരു ഡോസിന് 400 രൂപയ്ക്ക് സംസ്ഥാന സർക്കാരുകൾക്ക് ലഭ്യമാകുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാക്കൾ നേരത്തെ സംസ്ഥാന സർക്കാറുകൾക്ക് വാക്‌സിൻ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 1,200 രൂപക്കും നൽകും എന്നാണ് അറിയിച്ചിരുന്നത്.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

വില നിർണ്ണയത്തോടുള്ള ഞങ്ങളുടെ സമീപനത്തിൽ സുതാര്യമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, വിലനിർണ്ണയം ആന്തരികമായി ധനസഹായത്തോടെയുള്ള ഉൽ‌പന്ന വികസനം, ക്ലിനിക്കൽ ട്രയലുകൾ തുടങ്ങി പല കാര്യങ്ങളാൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു എന്ന് കമ്പനി പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ അറിയിച്ചു.

ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തിൽ ലാഭമുണ്ടാക്കുന്നതിനെ എതിർത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിമർശനങ്ങൾക്കിടയിലാണ് കോവിഡ് 19 വാക്‌സിനുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts