നഗരത്തിൽ നിന്നും പ്രതിമകൾ നീക്കം ചെയ്യാൻ ഒരുങ്ങി ബി.ബി.എം.പി

ബെംഗളൂരു: ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അഭിനേതാക്കൾ, സാമൂഹിക പരിഷ്കർത്താക്കൾ തുടങ്ങിയവരുടെ 21 പ്രതിമകൾ നീക്കം ചെയ്യാൻ ഒരുങ്ങുന്നു.

പൊതുസ്ഥലങ്ങളിൽ അനധികൃതമായി പ്രതിമകളും ഫ്ലാഗ് പോസ്റ്റുകളും സ്ഥാപിക്കുന്നത് പരിശോധിക്കാൻ ബിബിഎംപിക്കും സിറ്റി പോലീസിനും ട്രാഫിക് പോലീസിനും കോടതി നിർദ്ദേശം നൽകിയിരുന്നു.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

സെപ്റ്റംബർ 2 ന് അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് അവ നീക്കം ചെയ്യാൻ നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു.

പ്രതിമകളോ കൊടിമരങ്ങളോ ഒന്നും അനുമതിയോടെയല്ല സ്ഥാപിച്ചത്‌ എന്ന് ബിബിഎംപി അംഗീകരിച്ചു. എന്നാൽ പൊതുജനങ്ങളുടെ പ്രതിഷേധം കാരണം അവ വൃത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല എന്നും ബിബിഎംപി അറിയിച്ചു.

പ്രതിമകളിൽ ഭൂരിഭാഗവും ഡോ രാജ്കുമാർ, വിഷ്ണുവർധൻ, ശങ്കർനാഗ് എന്നിവരും ബസവേശ്വരയെപ്പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts