കോവിഡ് 19 വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്രവർത്തന സമയം നീട്ടാൻ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു: മാസം മുതൽ, ഓരോ നിയമസഭാ മണ്ഡലത്തിലെയും രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സമയം രാവിലെ 8 മുതൽ രാത്രി 9 വരെ നീട്ടാൻ ബിബിഎംപി ആലോചിക്കുന്നു.

മറ്റ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിലവിലുള്ള സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30 വരെ എന്നത് അത്പോലെ തുടരും. സമയത്തിനപ്പുറം ആളുകൾ കാത്തിരിക്കുന്നത് കണ്ടാൽ സമയം നീട്ടിക്കൊടുക്കും.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

അടുത്ത 45 ദിവസത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യയുടെ 95% നും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിൻ ലഭ്യമാക്കാൻ ബിബിഎംപി ആഗ്രഹിക്കുന്നു, കൂടാതെ ഒരു ദിവസം ഒരു ലക്ഷം പൗരന്മാർക്ക് പ്രതിരോധകുത്തിവയ്പ്പ് നൽകാൻ ശ്രമിക്കുന്നു.

പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് അപര്യാപ്തമായ സാഹചര്യങ്ങളുള്ള  ചേരിപ്രദേശങ്ങളും താഴ്ന്ന വരുമാനക്കാരായ ഗ്രൂപ്പുകളെയും തിരിച്ചറിയാൻ സോണൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) രൺദീപ് ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു
[masterslider id="10"]

Related posts