വ്യാജ ലോക്കോ പൈലറ്റ് ചമഞ്ഞ വ്യെക്തിയെ റെയിൽവേ പോലീസ് പിടികൂടി

ബെംഗളൂരു: കാക്കിനാഡ-ബെംഗളൂരു എക്സ്പ്രസ്സിൽ വ്യാജ ലോക്കോ പൈലറ്റ് എന്ന പേരിൽ സഞ്ചരിക്കുകയായിരുന്ന വ്യെക്തിയെ ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്) പിടികൂടി. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആണെന്ന വ്യാജേന നിരവധി തവണ ഇയാൾ വിവിധ ട്രെയിനുകളിൽ നേരത്തെയും യാത്ര ചെയ്തിട്ടുണ്ട്.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

ലോക്കോ പൈലറ്റ് ആണെന്ന് തെളിയിക്കാനുള്ള വ്യാജ ഐ.ഡി കാർഡ്, ഡ്യൂട്ടി പാസ്, ബാഡ്ജ് എന്നിവയും ഇയാളിൽ നിന്നും കണ്ടെടുത്തു.എന്നാൽ ഇയാൾ ഇതുവരെ ഒരിക്കൽ പോലും ട്രെയിൻ ഓടിച്ചിട്ടില്ലെന്നും, ട്രെയിനുകളിൽ സൗജയമായി യാത്ര ചെയ്യാനാണ് ഈ രേഖകൾ ഉപയോഗിക്കുന്നതെന്നും ബെംഗളൂരു ആർ.പി.എഫ് ഇൻസ്‌പെക്ടർ പി.കെ.റെഡ്‌ഡി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts