അഭിമുഖത്തിനിടെ പീഡിന ശ്രമം; യൂട്യൂബർ മല്ലു ട്രാവലർക്കെതിരെ കേസ് എടുത്ത് പോലീസ്

മലയാളികൾക്കിടയിൽ പ്രശസ്തനായ മല്ലു ട്രാവലർ എന്ന ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു.

ബൈക്കിൽ ലോകം ചുറ്റി വ്ലോഗിലൂടെ വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെ പ്രശസ്തനായ മല്ലു ട്രാവലർ ഇപ്പൊ കുടുങ്ങിയിരിക്കുന്നത് പീഡന പരാതിയിലാണ്.

സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. അഭിമുഖത്തിന് വേണ്ടി ക്ഷണിച്ച് ഷക്കീർ സുബാൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി അറേബ്യൻ വനിതയുടെ പരാതി

ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.

സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. അതേസമയം ആരോപണങ്ങൾ നൂറ് ശതമാനവും വ്യാജമാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഷക്കീർ മറുപടി നൽകുന്നത്.

“എന്റെ പേരിൽ ഒരു ഫേക്ക്‌ പരാതി വാർത്ത കണ്ടു. 100 ശതമാനം ഫേക്ക്‌ ആണ്. മതിയായ തെളിവുകൾ കൊണ്ട്‌ അതിനെ നേരിടും.

  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം

എന്നോട്‌ ദേഷ്യം ഉള്ളവർക്ക്‌ ആഘോഷമാക്കാനുള്ള അവസരം ആണിതെന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്‌, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു,” എന്നാണ് അദ്ദേഹം ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

പ്രതി വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നത്. ഷക്കീർ സുബാൻ നാട്ടിലെത്തിയ ശേഷം ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts