ബൈക്കിൽ കാറും ലോറിയും ഇടിച്ച് അപകടം; ദമ്പതികൾ മരിച്ചു, കുഞ്ഞിന് പരിക്ക്

ബെംഗളൂരു : ചിക്കമംഗലൂരു പോലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിളിൽ കാറും ടിപ്പർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ശിവമൊഗ്ഗ സ്വദേശികളായ കെ.എ. സെയ്ദ് ആസിഫ് (38), ഭാര്യ മജീന (33) ആണ് മരിച്ചത്. ഇവരുടെ 14 മാസം പ്രായമുള്ള കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവമൊഗ്ഗയിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുകയായിരുന്നു ദമ്പതികൾ.

Read More

തെരുവിൽ കിടന്ന വൃദ്ധയായ അദ്ധ്യാപികയെ കാണാൻ എത്തി വിദ്യാർഥികൾ; മുത്തശ്ശിക്ക് ഈ സർപ്രൈസ് നേടിക്കൊടുത്തത് ഒരു കുട്ടി വ്ലോഗെർ

തെരുവിൽ അലഞ്ഞു നടക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും അവരിൽ പലർക്കും പറയുവാൻ പല കഥകളും ഉണ്ടാകും. എന്നാൽ ജീവിത തിരക്കിൽപെട്ട് പായുന്ന നമ്മളിൽ പലരും അത് ഗൗനിക്കാതെ നടന്നു നീങ്ങാനാണ് പതിവ്. പക്ഷെ പച്ചവെള്ളം പോലെ ഇംഗ്ലീഷ് പറയുന്നൊരു ഭിക്ഷക്കാരിക്ക് സാരിക്കൊപ്പം അപ്രതീക്ഷിതമായൊരു സമ്മാനം കൂടി നൽകി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് മുഹമ്മദ് ആഷിഖ് എന്ന ചെന്നൈയിലെ ഒരു 25കാരൻ വ്ളോഗർ പയ്യൻ. മുഹമ്മദ് ആഷിഖ് എന്ന കണ്ടന്റ് ക്രെയ്റ്ററുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സെപ്തംബര് 9 ന് വന്ന വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ…

Read More

കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്

ബെംഗളൂരു : കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. ദിവസേന ഒട്ടേറെ മലയാളികൾ ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ യാത്രചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നിർദേശം നൽകിയത്. കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാമരാജ്‌നഗർ, മൈസൂരു, കുടക്, ദക്ഷിണകന്നഡ ജില്ലകളിലാണ് നിർദേശം നൽകിയത്. അതിർത്തികളിൽ പനി നിരീക്ഷണത്തിനായി ചെക്‌പോസ്റ്റ് സ്ഥാപിക്കണമെന്നും നിപ വൈറസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും സർക്കാർ നിർദേശിച്ചു. ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകണം, രോഗസംശയമുള്ളവരെ ക്വാറന്റീനിലാക്കാൻ ജില്ലാ ആശുപത്രിയിൽ കുറഞ്ഞത് രണ്ടു കിടക്കകൾ മാറ്റിവെക്കണം,…

Read More

അഭിമുഖത്തിനിടെ പീഡിന ശ്രമം; യൂട്യൂബർ മല്ലു ട്രാവലർക്കെതിരെ കേസ് എടുത്ത് പോലീസ്

മലയാളികൾക്കിടയിൽ പ്രശസ്തനായ മല്ലു ട്രാവലർ എന്ന ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു. ബൈക്കിൽ ലോകം ചുറ്റി വ്ലോഗിലൂടെ വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെ പ്രശസ്തനായ മല്ലു ട്രാവലർ ഇപ്പൊ കുടുങ്ങിയിരിക്കുന്നത് പീഡന പരാതിയിലാണ്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. അഭിമുഖത്തിന് വേണ്ടി ക്ഷണിച്ച് ഷക്കീർ സുബാൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി അറേബ്യൻ വനിതയുടെ പരാതി ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും…

Read More

സ്വകാര്യ ബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: നന്ദികൂര്‍-മൂഡരങ്ങാടി ജങ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു. യൂട്യൂബ് ബ്ലോഗറും കാര്‍ക്കള അജേക്കര്‍ സ്വദേശിയുമായ അശ്വിത് ഷെട്ടി അജേക്കര്‍ (34) ആണ് കൊല്ലപ്പെട്ടത്. മംഗളൂരുവിലേക്ക് വരുകയായിരുന്ന അശ്വിത് സഞ്ചരിച്ച ബൈക്കില്‍ കാര്‍ക്കളയിലേക്കു പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിപ്പെട്ടു. കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഇടുക്കി മുല്ലറിക്കുടിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ജിഷ്ണു, വിഷ്ണു എന്നിവരെ ആശുപതിയിലേക്ക് മാറ്റി. നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനു ശേഷം മടങ്ങുകയായിരുന്നു അനുശ്രീ. നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ വെച്ച് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു.    

Read More

പീഡന പരാതിയിൽ നടൻ ഷിയാസ് കരീമിനെതിരെ കേസ് 

കാസർകോട്: മോഡലും അഭിനേതാവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പോലീസ് കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കാസർഗോഡ് ചന്തേര പോലീസ് കേസെടുത്തു. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിറായ യുവതി നടനുമായി പരിചയപെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വെച്ച് പീഡിപ്പിക്കുകയും ആയിരുന്നെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.11 ലക്ഷത്തോളം രൂപ ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തതായും പരാതിയുണ്ട്.കേസിന്റെ മറ്റ് വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ ഷിയാസ് മിനിസ്‌ക്രീനിലു…

Read More

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗടകിലെ വീരണ്ണയുടെ മകൻ മഹേഷ് സവദത്തിനെയാണ് വ്യാഴാഴ്ച വൈകിട്ട്  വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

Read More

വിദ്യാർത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കുസമീപം സച്ചിയാപുരത്തുള്ള സി.എസ്.ഐ. സ്കൂൾ ഫോർ ഇന്റലക്‌വാലി ഡിസേബിൾ സ്‌കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഈ സ്കൂളിലെ മൂന്ന് ദളിത് വിദ്യാർത്ഥികളെക്കൊണ്ടാണ് ഇയാൾ ശൗചാലയം വൃത്തിയാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അഞ്ച്, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ അധ്യാപകൻ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. സ്കൂളിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇമ്മാനുവൽ ഇത്…

Read More

സ്വാമി വിവേകാന്ദന്റെ ഫോട്ടോ ചവറ്റുകുട്ടയിൽ ഘടിപ്പിച്ചു; മലയാളി വിദ്യാർത്ഥിക്ക് സസ്‌പെൻഷൻ

ബെംഗളൂരു: സ്വാമി വിവേകാനന്ദന്റെ ചിത്രം ചവറ്റുകുട്ടയിൽ പ്രദർശിപ്പിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് കർണാടക സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കർണാടകയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് വെള്ളിയാഴ്ച മലയാളി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. കലബുർഗി കേന്ദ്ര സർവകലാശാലയിലെ രണ്ടാം വർഷ ജിയോഗ്രഫി ബിരുദാനന്തര ബിരുദ വിദ്യാർഥി ആദർശ് പി കുമാറിനെതിരെയാണ് സർവകലാശാലയുടെ നടപടി. തത്ത്വചിന്തകരെയും സാമൂഹിക പരിഷ്കർത്താക്കളെയും അപമാനിക്കുന്നതിനായി വിദ്യാർത്ഥി ഹോസ്റ്റൽ വാതിലിൽ നിന്ന് സ്റ്റിക്കർ ബോധപൂർവ്വം നീക്കം ചെയ്യുകയും ചവറ്റുകുട്ടയിൽ ഘടിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് എബിവിപി പ്രവർത്തകർ വാർഡന് പരാതി നൽകിയിരുന്നു. എംഎസ്‌സി ജിയോഗ്രഫി…

Read More
Click Here to Follow Us