വിദ്യാർത്ഥികളോട് ശുചിമുറി വൃത്തിയാക്കാനും അധ്യാപകന്റെ വീട്ടിലെ പൂന്തോട്ടത്തിൽ പണിയെടുക്കാനും നിർബന്ധിച്ചതായി പരാതി 

ബെംഗളൂരു: സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ശുചിമുറികള്‍ വൃത്തിയാക്കാനും പ്രിന്‍സിപ്പലിന്റെ വീട്ടില്‍ പൂന്തോട്ടത്തില്‍ പണിയെടുക്കാനും നിര്‍ബന്ധിച്ചതായി പരാതി. കലബുറഗിയിലെ സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് പരാതി. കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഈ പ്രവൃത്തി തുടരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴില്‍ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡല്‍ സ്‌കൂളുകളിലൊന്നാണിത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് സ്‌കൂളിലെ ഒരു കുട്ടിയുടെ പിതാവ് എം.ഡി.സമീര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയപ്പോള്‍…

Read More

വിദ്യാർത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കുസമീപം സച്ചിയാപുരത്തുള്ള സി.എസ്.ഐ. സ്കൂൾ ഫോർ ഇന്റലക്‌വാലി ഡിസേബിൾ സ്‌കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഈ സ്കൂളിലെ മൂന്ന് ദളിത് വിദ്യാർത്ഥികളെക്കൊണ്ടാണ് ഇയാൾ ശൗചാലയം വൃത്തിയാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അഞ്ച്, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ അധ്യാപകൻ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. സ്കൂളിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇമ്മാനുവൽ ഇത്…

Read More

കാൽനട അടിപ്പാതകൾ വൃത്തിയാക്കി തുടങ്ങി ബിബിഎംപി

ബെംഗളൂരു: തിരക്കേറിയ ബല്ലാരി റോഡിൽ 14 വയസ്സുള്ള വിദ്യാർത്ഥി മാലിന്യ ട്രക്ക് തട്ടി മരിച്ച ഒരു ദിവസത്തിന് ശേഷം, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിലെ സജീവമായ എല്ലാ കാൽനട അടിപ്പാതകളും തീവ്രമായി വൃത്തിയാക്കി തുടങ്ങി. തിരക്കേറിയ ബല്ലാരി റോഡിന്‍റെ നാലടി ഉയരമുള്ള മീഡിയൻ ചാടിക്കടക്കാൻ വിദ്യാർഥിയും മറ്റുചിലരും ശ്രമിച്ചപ്പോഴായിരുന്നു അപകടം. ജംക്‌ഷനിൽ വെള്ളം കെട്ടിക്കിടക്കുന്ന കാൽനട അടിപ്പാത ഉപയോഗിക്കുന്നത് ഒഴിവാക്കിയാണ് ഇവർ റോഡ് കടക്കാൻ ശ്രമിച്ചത്. അപകടസ്ഥലത്ത് നിന്ന് യാർഡുകൾ മാത്രം അകലെ ലിഫ്റ്റ് സജ്ജീകരിച്ച ഒരു സ്കൈവാക്കും ഉണ്ടായിരുന്നു. ഞായറാഴ്ച…

Read More

വിവാദമായി കോവിഡ് രോ​ഗികൾ ആശുപത്രി മുറി വൃത്തിയാക്കുന്ന വീഡിയോ; അനാസ്ഥയെന്ന് ആരോപണം.

ബെം​ഗളുരു; ജനങ്ങളെ ഞെട്ടിച്ച് സ്വകാര്യ ചാനൽ പുറത്ത് വിട്ട വീഡിയോ , ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ കോവിഡ് രോഗികൾ ഐസൊലേഷൻ വാർഡിന്റെ തറ വൃത്തിയാക്കുന്നതിന്റെ വീഡിയോ സ്വകാര്യ ചാനൽ പുറത്തുവിട്ടത് വിവാദമായി മാറുന്നു. വിക്ടോറിയ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് രോഗികൾ തന്നെ വാർഡ് വൃത്തിയാക്കേണ്ടിവന്നതെന്നാണ് ആരോപണം ശക്തമാകുന്നത്. ചികിത്സയിലുള്ളരോഗികൾ തറ തുടയ്ക്കുകയും കിടക്ക വിരി മാറ്റുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ചില ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിരിയ്ക്കുന്നത്.

Read More
Click Here to Follow Us