വിദ്യാർത്ഥികളോട് ശുചിമുറി വൃത്തിയാക്കാനും അധ്യാപകന്റെ വീട്ടിലെ പൂന്തോട്ടത്തിൽ പണിയെടുക്കാനും നിർബന്ധിച്ചതായി പരാതി 

ബെംഗളൂരു: സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ശുചിമുറികള്‍ വൃത്തിയാക്കാനും പ്രിന്‍സിപ്പലിന്റെ വീട്ടില്‍ പൂന്തോട്ടത്തില്‍ പണിയെടുക്കാനും നിര്‍ബന്ധിച്ചതായി പരാതി.

കലബുറഗിയിലെ സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് പരാതി.

കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഈ പ്രവൃത്തി തുടരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴില്‍ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡല്‍ സ്‌കൂളുകളിലൊന്നാണിത്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

സംഭവത്തില്‍ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് സ്‌കൂളിലെ ഒരു കുട്ടിയുടെ പിതാവ് എം.ഡി.സമീര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്.

വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയപ്പോള്‍ ശുചീകരണ വിഭാഗത്തില്‍ ആവശ്യത്തിന് ആളില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് എം ഡി സമീര്‍ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

സംസ്ഥാനത്ത് നിലവിൽ ഇത്തരത്തിൽ ഉള്ള പ്രവർത്തി നിരവധി നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts