ബെംഗളൂരു-മൈസൂരു ഹൈവേയിൽ അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബംഗളൂരു-മൈസൂരു ദഷ്പഥ് ഹൈവേയിൽ മദ്ദൂർ ടൗണിന് സമീപം വൻ അപകടം.

ഷിൻഷാ നദി എലിവേറ്റഡ് റോഡിൽ ശനിയാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്.

കാറിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ഒരാൾ മണ്ഡ്യ മിംസിൽ ചികിത്സയിലാണ്.

ബെംഗളൂരുവിലെ ഐസിഐസിഐ ബാങ്കിൽ (ഹോം ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്) ജോലി ചെയ്യുന്ന ശങ്കർ, മഹാദേവ്, കിഷോർ എന്നിവർ ജോലിക്കായി മൈസൂരിലേക്ക് പോയതായിരുന്നു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ശനിയാഴ്ച പുലർച്ചെ നാലരയോടെ ബൊലേറോ കാറിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു.

മദ്ദൂർ ടൗണിലെ എലിവേറ്റഡ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഷിൻഷാ നദിയിലെ പാലത്തിലെ റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഇതേത്തുടർന്ന് മൈസൂരുവിലേക്ക് പോകുന്ന റോഡിലേക്ക് കാർ മറിയുകയായിരുന്നു.

കൂട്ടിയിടിയുടെ ആഘാതത്തിൽ മാനേജർ ശങ്കർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും മഹാദേവ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കിഷോർ ഗുരുതരാവസ്ഥയിൽ ആണ്.

വിവരമറിഞ്ഞ് മദ്ദൂർ ട്രാഫിക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെ.ഇ.മഹേഷും ജീവനക്കാരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

ഗതാഗതക്കുരുക്ക് നിയന്ത്രിച്ച് സുഗമമായ സഞ്ചാരം സാധ്യമാക്കി.

സംഭവത്തിൽ മദ്ദൂർ ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts