ദളിത്‌ വിദ്യാർത്ഥിയെ ആക്രമിച്ചു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറിൽ ദളിത് വിദ്യാർഥിയെ ആക്രമിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹുംനാബാദ് സ്വദേശികളായ അഭിഷേക്, റിതീഷ്‌ റെഡ്ഡി, സുനിൽ റെഡ്ഡി, അഭിഷേക് തെലങ്ക എന്നിവരെയാണ് ഹുംനാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീരാമനെതിരായ വിദ്യാർഥിയുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read More

ദളിത് യുവാവിന് ഭക്ഷണം നൽകാൻ വിസമ്മതിച്ച് ഹോട്ടൽ ഉടമ 

ബെംഗളൂരു: ദലിത് യുവാവിന് ഭക്ഷണം വിളമ്പാൻ വിസമ്മതിച്ച് വനിത ഹോട്ടൽ ഉടമ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബെല്ലാരിയിലെ ​ഗുട്ടിനൂർ ​ഗ്രാമത്തിലാണ് സംഭവം. ഹോട്ടൽ അടക്കേണ്ടി വന്നാലും ദലിതർക്ക് ഭക്ഷണം നൽകില്ലെന്ന് യുവതി പറയുന്നത് വീഡിയോയിൽ കാണാം. വിവരം ലഭിച്ചതിന് പിന്നാലെ കുരു​ഗോഡ് തഹസിൽദാർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

Read More

മറ്റൊരു ഗ്രാമത്തിൽ പ്രവേശിച്ച ദളിത് യുവാവിന് മർദ്ദനം 

ബെംഗളൂരു: ഇതരസമുദായക്കാർ കൂടുതലുള്ള ഗ്രാമത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിന് മർദനം. ചിക്കമഗളൂരുവിൽ ആണ് സംഭവം. മാരുതി എന്നയാൾക്കാണ് മർദനമേറ്റത്. ഗരമരഡി വില്ലേജിലെ ഗൊള്ളരഹട്ടി ഗ്രാമത്തിലാണ് സംഭവം. മണ്ണുമാന്തിയുമായി ഗ്രാമത്തിൽ ജോലിക്കെത്തിയ മാരുതിയെ മർദിക്കുകയായിരുന്നു. ഗ്രാമത്തിൽ പ്രവേശിച്ചതിന് 2,200 രൂപ പിഴയായി ഈടാക്കിയെന്നും പരാതിയുണ്ട്. മാരുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദളിത് സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. മാർച്ചും ധർണയും നടത്തി. തരികെരെ പോലീസെത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

Read More

മുടി മുറിക്കാൻ അധിക നിരക്ക്, ഹോട്ടലിൽ കസേരയിൽ ഇരിക്കാൻ വിലക്ക്; ദളിതർക്കെതിരെ വിവേചനം വർധിക്കുന്നു

ബെംഗളൂരു : മുടിമുറിക്കുന്നതിന് അമിത നിരക്ക് ഈടാക്കുകയും ഹോട്ടലുകളിൽ കസേരകളിലിരിക്കുന്നതിന് വിലക്കേർപ്പെടുത്തിയും സംസ്ഥാനത്ത് ദളിതർക്കെതിരേ വിവേചനം കാണിക്കുന്നതായി ആരോപണം. ധാർവാഡ് ജില്ലയിലെ കുണ്ട്‌ഗോൽ റൊത്തിഗവാഡ് ഗ്രാമത്തിലാണ് വിവേചനം നടന്നതായി പറയുന്നത്. തങ്ങൾക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗത്തിൽ നിന്നുള്ള ഏതാനും പേർ താലൂക്ക് ഓഫീസിൽ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. റൊത്തിഗവാഡിൽ 40 ദളിത് കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിലെ ബാർബർ ഷോപ്പുകളിൽ നിന്ന് മുടിമുറിക്കുന്നതിന് 500 രൂപയാണ് ദളിതരിൽ നിന്ന് ഈടാക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഇതരജാതിയിൽപ്പെട്ടവരുടെ അനുവാദം വാങ്ങിയാൽമാത്രമേ ബാർബർ ഷോപ്പിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. ഇതോടെ…

Read More

കടം വാങ്ങിയ പണത്തിന്റെ പലിശ നൽകിയില്ല; ദളിത് സ്ത്രീക്ക് നേരെ ആക്രമണം, വായിൽ മൂത്രമൊഴിച്ചതായും പരാതി

പട്‌ന: ബിഹാറിൽ കടം വാങ്ങിയതിന്റെ അധിക പലിശ നൽകാൻ തയ്യാറാവാതിരുന്നതിന്റെ പേരിൽ ദളിത് സ്ത്രീക്കുനേരെ ക്രൂരമായ ആക്രമണം. ഗ്രാമമുഖ്യനിൽ നിന്ന് ഭർത്താവ് വാങ്ങിയ കടത്തിൻ മേലുള്ള അധിക പലിശയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്നാണ് ആക്രമണം. സ്ത്രീയെ ആക്രമിക്കുകയും നഗ്നയാക്കുകയും ചെയ്തു. പുറമേ, ഗ്രാമ മുഖ്യന്റെ മകൻ സ്ത്രീയുടെ വായിൽ മൂത്രമൊഴിച്ചതായും പോലീസ് പറഞ്ഞു. മൊസിംപൂർ ഗ്രാമത്തിലെ പ്രമോദ് സിങ് എന്നയാളിൽ നിന്ന് സ്ത്രീയുടെ ഭർത്താവ് 1500 രൂപ വാങ്ങിയതായി പോലീസ് പറയുന്നു. ദമ്പതികൾ ഇത് തിരിച്ചെടുക്കുകയും ചെയ്തു. പ്രമോദ് അധിക പലിശ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ പ്രമോദും മകനും…

Read More

വഴി തടസ്സപ്പെടുത്താൻ ശ്രമം; പരാതിയുമായി പതിനെട്ടോളം ദളിത് കുടുംബങ്ങൾ

ബെംഗളൂരു: ഉയർന്ന ജാതിക്കാരായ കുടുംബം വഴിനടക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  പരാതിയുമായി പതിനെട്ടോളം ദളിത് കുടുംബങ്ങൾ. മണ്ഡ്യ ജില്ലയിലാണ് സംഭവം. വീടുകളിലേക്കുള്ള വഴി ഉയർന്ന ജാതിക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് നിരവധി ദളിത് കുടുംബങ്ങളാണ് ജില്ലാ കലക്ടറെ സമീപിച്ചിരിക്കുന്നത്. റോഡ് അടച്ചതോടെ തങ്ങളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാണെന്നും പരാതിക്കാർ പറഞ്ഞു. സ്ഥിരമായി ഇവർ സഞ്ചരിച്ചിരുന്ന വഴിയിൽ കമ്പിവേലി കെട്ടി മറച്ചതിനെ തുടർന്നാണ് ഇവർ പരാതിയുമായി കലക്ടറെ സമീപിച്ചത്. ആദ്യം ഉടമകളോട് വിഷയത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ദളിതരെ അസഭ്യം പറയുകയായിരുന്നു. മഡൂർ ജില്ലയിലെ ഹൂത്താഗെരെ ഗ്രാമത്തിലുള്ള…

Read More

വിദ്യാർത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കുസമീപം സച്ചിയാപുരത്തുള്ള സി.എസ്.ഐ. സ്കൂൾ ഫോർ ഇന്റലക്‌വാലി ഡിസേബിൾ സ്‌കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഈ സ്കൂളിലെ മൂന്ന് ദളിത് വിദ്യാർത്ഥികളെക്കൊണ്ടാണ് ഇയാൾ ശൗചാലയം വൃത്തിയാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അഞ്ച്, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ അധ്യാപകൻ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. സ്കൂളിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇമ്മാനുവൽ ഇത്…

Read More

ദളിത്‌ സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു ; വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് എംപി അടക്കമുള്ളവർ

ചെന്നൈ: ദലിത് യുവതി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സംഭവത്തിൽ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് കനിമൊഴി എം.പി ഉൾപ്പെടെയുള്ളവർ. തമിഴ്നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്കൂളിലായിരുന്നു സംഭവം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്കൂളിൽ പാചക്കാരിയായി നിയോഗിച്ചിരുന്നത് ദലിത് വിഭാഗത്തിൽപ്പെട്ട മുനിയസെൽവി എന്ന സ്ത്രീയെയായിരുന്നു. അരിയും മറ്റ് ഭക്ഷണങ്ങളും ചെലവാകാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിക്കുന്നുവെന്ന് മുനിയസെൽവി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് പറയുന്നത്. താൻ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാൽ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കൾ നിർദേശിച്ചിട്ടുണ്ടെന്നും…

Read More

ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി

മധ്യപ്രദേശ് : ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി. ജാതവ് വിഭാഗത്തിൽ നിന്നുള്ള ദളിത് വ്യക്തിയും പിന്നാക്കമായ കേവാത് വിഭാഗത്തിൽ നിന്നുള്ള മറ്റൊരു വ്യക്തിയുമാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. മധ്യപ്രദേശ് ശിവപുരിക്ക് സമീപമുള്ള വർഗഡിയിലാണ് സംഭവം. അജ്മത് ഖാൻ, വക്കീൽ ഖാൻ, ആരിഫ് ഖാൻ, ഷാഹിദ് ഖാൻ, ഇസ്‌ലാം ഖാൻ, രഹിഷ ബാനോ, സൈന ബാനോ എന്നിവർ രണ്ട് യുവാക്കളേയും ക്രൂരമായി തല്ലിചതച്ച്‌ മുഖത്ത് കരി വാരി തേച്ച ശേഷം മലം തീറ്റിക്കുകയായിരുന്നു. ശേഷം റോഡിലൂടെ ചെരുപ്പുമാല അണിയിച്ച് നടത്തുകയും ചെയ്തു.…

Read More

ജോലി സ്ഥലത്തെ ജാതി വിവേചനം ; ദളിത്‌ യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ജോലി സ്ഥലത്തെ ജാതിവിവേചനത്തെയും അതിക്രമത്തെയും തുടര്‍ന്ന് ബെംഗളൂരുവില്‍ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിവേക് രാജ് (35) ആണ് ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് യുവാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും യൂട്യൂബില്‍ ഒരു വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇനി ഇതിനെതിരെ പോരാടാൻ തനിക്ക് കഴിയില്ല, വീഡിയോയില്‍ വിവേക് രാജ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കപ്തംഗഞ്ച് ബസ്തി സ്വദേശിയായ വിവേക് ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലെ റിപ്പബ്ലിക് ഓഫ് വൈറ്റ്ഫീല്‍ഡിലാണ് താമസിച്ചിരുന്നത്. ലൈഫ്സ്റ്റൈല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ വിഷ്വല്‍…

Read More
Click Here to Follow Us