ജോലി സ്ഥലത്തെ ജാതി വിവേചനം ; ദളിത്‌ യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ജോലി സ്ഥലത്തെ ജാതിവിവേചനത്തെയും അതിക്രമത്തെയും തുടര്‍ന്ന് ബെംഗളൂരുവില്‍ ദളിത് യുവാവ് ആത്മഹത്യ ചെയ്തു.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിവേക് രാജ് (35) ആണ് ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് യുവാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും യൂട്യൂബില്‍ ഒരു വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു.

ഇനി ഇതിനെതിരെ പോരാടാൻ തനിക്ക് കഴിയില്ല, വീഡിയോയില്‍ വിവേക് രാജ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കപ്തംഗഞ്ച് ബസ്തി സ്വദേശിയായ വിവേക് ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലെ റിപ്പബ്ലിക് ഓഫ് വൈറ്റ്ഫീല്‍ഡിലാണ് താമസിച്ചിരുന്നത്. ലൈഫ്സ്റ്റൈല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ വിഷ്വല്‍ മര്‍ച്ചൻഡൈസറായി ജോലി ചെയ്തു വരികയായിരുന്നു.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

മരിക്കുന്നതിനു മുൻപായി തന്റെ മൂന്നു സഹപ്രവര്‍ത്തകര്‍ക്കെതിരെ മറാത്തഹള്ളി പോലീസ് സ്റ്റേഷനില്‍ വിവേക് പരാതി നല്‍കിയിരുന്നു. കമ്പനിയിലെ രണ്ട് മുതിര്‍ന്ന ജീവനക്കാര്‍ തന്നോട് ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നുവെന്നായിരുന്നു പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തന്റെ കമ്പനിയുടെ എച്ച്‌ആറില്‍ ജാതി വിവേചന പ്രശ്നം വിവേക് ചൂണ്ടിക്കാണിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts