മറ്റൊരു ഗ്രാമത്തിൽ പ്രവേശിച്ച ദളിത് യുവാവിന് മർദ്ദനം 

ബെംഗളൂരു: ഇതരസമുദായക്കാർ കൂടുതലുള്ള ഗ്രാമത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിന് മർദനം.

ചിക്കമഗളൂരുവിൽ ആണ് സംഭവം. മാരുതി എന്നയാൾക്കാണ് മർദനമേറ്റത്.

ഗരമരഡി വില്ലേജിലെ ഗൊള്ളരഹട്ടി ഗ്രാമത്തിലാണ് സംഭവം.

മണ്ണുമാന്തിയുമായി ഗ്രാമത്തിൽ ജോലിക്കെത്തിയ മാരുതിയെ മർദിക്കുകയായിരുന്നു.

ഗ്രാമത്തിൽ പ്രവേശിച്ചതിന് 2,200 രൂപ പിഴയായി ഈടാക്കിയെന്നും പരാതിയുണ്ട്.

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

മാരുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ദളിത് സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു.

മാർച്ചും ധർണയും നടത്തി. തരികെരെ പോലീസെത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts