അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് പ്രമുഖ നടി

അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച്‌ നടി അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചുരുങ്ങിയ നേരം കൊണ്ട് ശ്രദ്ധനേടുകയാണ്. നിരവധി ആരാധകരാണ് അമ്മയാകാൻ പോകുന്ന അമലയ്ക്ക് ആശംസകളുമായി എത്തിയത്. സിനിമ മേഖലയില്‍ നിന്നുള്ള താരങ്ങളും സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്. 2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്.  

Read More

പുലർച്ചെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന മകളെയും കാമുകനെയും അച്ഛൻ വെട്ടിക്കൊന്നു

ലക്നൗ: പുലര്‍ച്ചെ നാല് മണിക്ക് കാമുകനെ കാണാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ തൂമ്പ കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട തൂമ്പയുമായി പോലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. മഹേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ 19 വയസുകാരിയായ മകളെയും മകളുടെ സുഹൃത്തായ 20 വയസുകാരനെയുമാണ് കൊന്നത്. യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം മഹേഷിനെയും ബന്ധുക്കളായ ഏതാനും പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.…

Read More

കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു 

ബെംഗളൂരു: ഹുൻസൂരിൽ കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ജീപ്പിന്റെ ഡ്രൈവറും യാത്രക്കാരായ മൂന്ന് തോട്ടം തൊഴിലാളികളുമാണ് മരിച്ചത്. പരിക്കേറ്റവരെ ഹുൻസൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ തിട്ടുഗ്രാമത്തിൽനിന്നുള്ള തൊഴിലാഴികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇഞ്ചിക്കൃഷിത്തോട്ടത്തിലേക്ക് പോകുന്നതിനിടെ ആർ.ടി.ഒ. റോഡിൽവെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരുവിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി.യുടെ വൈദ്യുത ബസുമായിട്ടാണ് ജീപ്പ് കൂട്ടിയിടിച്ചത്.

Read More

‘വളരെ സുന്ദരിയായ കുട്ടി ഗേൾഫ്രണ്ടായി വന്നിരുന്നെങ്കിൽ നന്നായേനെ’ വീണ്ടും വൈറലായി ‘ആറാട്ടണ്ണൻ’ 

മോഹൻലാൽ ചിത്രം ‘ആറാട്ടിന്റെ’ റിവ്യു പറഞ്ഞതിനെ തുടർന്നാണ് സന്തോഷ് വർക്കി മലയാളികൾക്ക് സുപരിചിതനായത്. ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന ഇയാൾ പിന്നീട് പുറത്തിറങ്ങിയ സിനിമകളുടെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിലും വൈറലായി. ഇപ്പോഴിതാ തനിക്കൊരു ഗേൾഫ്രണ്ടിനെ വേണമെന്ന ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് സന്തോഷ് വർക്കി. ഞാൻ ഇത്രയും വൈറലായിട്ടും ഇതുവരെ ഗേൾഫ്രണ്ടിനെ കിട്ടിയില്ല. തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഗേൾഫ്രണ്ടായി. നമുക്ക് മാത്രം കിട്ടണില്ല. എല്ലാം തുറന്നുപറയുന്നതാണ് പ്രശ്നം. തൊപ്പിയൊക്കെ വളരെ റൊമാന്റിക്കായിട്ടാണ് പോകുന്നത്. ഞാൻ വൈറലായിട്ട് അടുത്തമാസം ആകുമ്പോഴേക്ക് രണ്ട് വർഷമാകും. എന്നിട്ടും സുന്ദരിയായ ഒരു പെൺകുട്ടി…

Read More

സംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ്

ബെംഗളൂരു: സംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 7,305 സാംപിളുകൾ പരിശോധിച്ചതിലാണിത്. 2.02 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. വിജയനഗര ജില്ലയിലാണ് മരണം. 1,144 പേരാണ് ചികിത്സയിലുള്ളത്. 23 പേർ ഐ.സി.യു.വിലാണ്. ബെംഗളൂരുവിൽ 75 പേർക്കും ഹാസനിൽ 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ കോവിഡ് ജെ.എൻ.1 വകഭേദം ബാധിച്ചവരുടെ എണ്ണം 199 ആയി.

Read More

മറ്റൊരു ഗ്രാമത്തിൽ പ്രവേശിച്ച ദളിത് യുവാവിന് മർദ്ദനം 

ബെംഗളൂരു: ഇതരസമുദായക്കാർ കൂടുതലുള്ള ഗ്രാമത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിന് മർദനം. ചിക്കമഗളൂരുവിൽ ആണ് സംഭവം. മാരുതി എന്നയാൾക്കാണ് മർദനമേറ്റത്. ഗരമരഡി വില്ലേജിലെ ഗൊള്ളരഹട്ടി ഗ്രാമത്തിലാണ് സംഭവം. മണ്ണുമാന്തിയുമായി ഗ്രാമത്തിൽ ജോലിക്കെത്തിയ മാരുതിയെ മർദിക്കുകയായിരുന്നു. ഗ്രാമത്തിൽ പ്രവേശിച്ചതിന് 2,200 രൂപ പിഴയായി ഈടാക്കിയെന്നും പരാതിയുണ്ട്. മാരുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദളിത് സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. മാർച്ചും ധർണയും നടത്തി. തരികെരെ പോലീസെത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

Read More

സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങി; സർക്കാർ ജീവനക്കാരനായ വരൻ അറസ്റ്റിൽ 

ബെംഗളൂരു: വിവാഹം നടക്കാനായി സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വിവാഹദിനത്തിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. ബെലഗാവി ജില്ലയില്‍ ഖാനാപൂരിലാണ് സംഭവം. സച്ചിന്‍ വിതല പാട്ടില്‍ എന്ന ഹൂബ്ലി സ്വദേശിയാണ് അറസ്റ്റിലായത്. ബെലഗാവി ജില്ല കലക്‌ടറുടെ ഓഫിസ് ജീവനക്കാരനാണ് സച്ചിന്‍. ഖാനപൂര്‍ താലൂക്കിലെ ഒരു ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുമായി ഡിസംബര്‍ 31നാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത് ലോകമാന്യ കല്യാണമണ്ഡപത്തില്‍ രാവിലെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ഇതിനിടെയാണ് സ്ത്രീധനത്തെ ചൊല്ലി കല്യാണം മുടങ്ങിയത്. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും…

Read More

പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് പ്രതികാരം ചെയ്തത് മൂക്ക് മുറിച്ചു കൊണ്ട് 

ബെംഗളൂരു: അങ്കണവാടി വർക്കറുടെ മക്കൾ തന്റെ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് പ്രതികാരം ചെയ്ത് മധ്യവയസ്കൻ. അങ്കണവാടി വർക്കറുടെ മൂക്ക് മുറിച്ചായിരുന്നു ഇയാളുടെ ശിക്ഷ നടപടി. ബെലഗാവി ജില്ലയിലെ ബസൂർതെ ​ഗ്രാമത്തിലാണ് സംഭവം. അങ്കണവാടി വർക്കറായ സുഗധക്കാണ് ഗുരുതരമായി പരിക്കേറ്റത്. രക്തസ്രാവം മൂലം ആശുപത്രിയിൽ ചികിത്സയിലാണ് സുഗധ. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Read More

കവർച്ച കേസിൽ അറസ്റ്റിലായയാൾ മരിച്ചു; പോലീസ് മർദനമെന്ന് ആരോപണം

ബംഗളൂരു: പോലീസ് ചമഞ്ഞ് വീട്ടിൽ അതിക്രമിച്ചുകയറി ദമ്പതിമാരിൽനിന്ന് രണ്ടരലക്ഷം രൂപ കവർന്ന കേസിൽ അറസ്റ്റിലായ യുവാവ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരിച്ചു. ബെംഗളൂരു തവരകരെ സ്വദേശി ഗണേഷിനെ (34) എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ പൊലീസ് മർദിച്ചതാണ് മരണകാരണമെന്ന് കേസിൽ അറസ്റ്റിലായ ഗണേഷിന്റെ സുഹൃത്ത് വിനോദ് ആരോപിച്ചു. കവർച്ചനടത്തിയ പണം സുഹൃത്തായ വിനോദിന് കൈമാറി ഇയാൾ ഒളിവിൽപ്പോവുകയായിരുന്നു. വിനോദിനെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. നാലുദിവസത്തിന് ശേഷം 26-ന് കോടതിയിൽ ഹാജരാക്കിയ ഗണേശിനെ അസുഖബാധിതനായതിനെത്തുടർന്ന് ശനിയാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയ്ക്കിടെ ഞായറാഴ്ച മരിച്ചു. അസ്വാഭാവിക…

Read More

ഭാര്യയെയും മക്കളെയും പേരക്കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം പോസ്റ്റ് മാസ്റ്റർ ആത്മഹത്യ ചെയ്തു

പഞ്ചാബ്: പഞ്ചാബ് ജില്ലയിലെ ദ്രോളി ഖുർദ് ഗ്രാമത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്മാസ്റ്ററായിരുന്ന കുടുംബനാഥൻ മൻമോഹൻ സിംഗ് കടബാധ്യത മൂലം കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്. മൻമോഹൻ സിംഗ് (55), ഭാര്യ സരബ്ജിത് കൗർ, രണ്ട് പെൺമക്കളായ ജ്യോതി (32), ഗോപി (31), ജ്യോതിയുടെ ഇളയ മകൾ അമൻ എന്നിവരാണ് മരിച്ചത്. മൻമോഹൻ സിംഗിന്റെ മരുമകൻ ഫുഗ്‌ലാനയിൽ താമസിക്കുന്ന സരബ്ജിത് സിംഗ് ഭാര്യയെ പലതവണ വിളിച്ചെങ്കിലും ആരും പ്രതികരിക്കാത്തപ്പോൾ സംശയം തോന്നി. പരിഭ്രാന്തനായ…

Read More
Click Here to Follow Us