നമ്മ മെട്രോയ്ക്ക് കുതിപ്പേകുന്ന മൂന്നാംഘട്ട വികസനം ഓറഞ്ച് ലൈൻ നിർമാണം ഉടൻ

ബെംഗളൂരു : നമ്മ മെട്രോ മൂന്നാംഘട്ട വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും.

യെല്ലോ ലൈൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിനൊപ്പം മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന ഓറഞ്ച് ലൈനിന്റെ നിർമാണത്തിനും തുടക്കമാകും.

നഗരം ഏറെനാളുകളായി കാത്തിരുന്ന യെല്ലോ ലൈൻ ഈ മാസം പകുതിയോടെ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ അനുമതികൾ ലഭിച്ചതോടെ ചടങ്ങ് നേരത്തെയാക്കുകയായിരുന്നു.

കേന്ദ്രനഗരകാര്യമന്ത്രി മനോഹർലാൽ ഖട്ടറാണ് യെല്ലോ ലൈൻ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന് വെളിപ്പെടുത്തിയത്.

മൂന്നാംഘട്ടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് നടത്തുമെന്നും അദ്ദേഹംതന്നെ അറിയിക്കുകയായിരുന്നു.

ജയനഗറിലെ ശാലിനി മൈതാനത്തായിരിക്കും ചടങ്ങ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts