കവർച്ച കേസിൽ അറസ്റ്റിലായയാൾ മരിച്ചു; പോലീസ് മർദനമെന്ന് ആരോപണം

ബംഗളൂരു: പോലീസ് ചമഞ്ഞ് വീട്ടിൽ അതിക്രമിച്ചുകയറി ദമ്പതിമാരിൽനിന്ന് രണ്ടരലക്ഷം രൂപ കവർന്ന കേസിൽ അറസ്റ്റിലായ യുവാവ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരിച്ചു.

ബെംഗളൂരു തവരകരെ സ്വദേശി ഗണേഷിനെ (34) എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലിരിക്കെ പൊലീസ് മർദിച്ചതാണ് മരണകാരണമെന്ന് കേസിൽ അറസ്റ്റിലായ ഗണേഷിന്റെ സുഹൃത്ത് വിനോദ് ആരോപിച്ചു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കവർച്ചനടത്തിയ പണം സുഹൃത്തായ വിനോദിന് കൈമാറി ഇയാൾ ഒളിവിൽപ്പോവുകയായിരുന്നു.

വിനോദിനെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. നാലുദിവസത്തിന് ശേഷം 26-ന് കോടതിയിൽ ഹാജരാക്കിയ ഗണേശിനെ അസുഖബാധിതനായതിനെത്തുടർന്ന് ശനിയാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ചികിത്സയ്ക്കിടെ ഞായറാഴ്ച മരിച്ചു. അസ്വാഭാവിക മരണത്തിന് പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts