പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു

ചെന്നൈ: പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. സൈദാപേട്ടയിലാണ് സംഭവം. പെട്രോൾ പമ്പിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളിൽ ഇന്ധനം നിറക്കാനെത്തിയവരും പെട്രോൾ ജീവനക്കാരുമാണ് അപകടത്തിൽപെട്ടത്. ചെന്നൈയിൽ കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നുവീണത്. കാലപ്പഴക്കമാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി…

Read More

ഇനി പെട്രോൾ അടിച്ചാൽ പൈസ കാർ തന്നെ കൊടുക്കും; പുതിയ സംവിധാനം അവതരിപ്പിച്ച് ടോൺ ടാ​ഗ്

ന്യൂഡല്‍ഹി: കാറിന്റെ ഫാസ്ടാഗ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന പുതിയ പണമിടപാട് സംവിധാനം അവതരിപ്പിച്ച് പ്രമുഖ കമ്പനിയായ ടോൺ ടാ​ഗ്. പേയ്‌മെന്റ് പ്രോസസിംഗ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ മാസ്റ്റർ കാർഡിന്റെയും ഓൺലൈൻ സ്ഥാപനമായ ആമസോണിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടോണ്‍ ടാഗ്. പേ ബൈ കാര്‍ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. സാധാരണയായി പെട്രോള്‍ പമ്പില്‍ പോയി വാഹനത്തിന് ഇന്ധനം നിറയ്ക്കാന്‍ ഫോണിലെ യുപിഐ സംവിധാനമോ, പണമോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്. ഇതില്‍…

Read More

ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പ് ചോദിച്ചുള്ള ഒരു പേപ്പറും 10 രൂപയും ; വൈറലായി യുവാവിന്റെ കുറിപ്പ് 

കോഴിക്കോട്: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് കൊണ്ടുള്ള കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. കുറിപ്പിനൊപ്പം നാണയത്തുട്ടുകളും ഉണ്ട്. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽ നിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ്, ബൈക്കിൽ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്. കോഴിക്കോട് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺലാലാണ് ഈ രസകരമായ അനുഭവം പാക്കുവെച്ചത്. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച…

Read More

ബിഎംടിസി ഡിപ്പോ, ഇനി സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം ലഭ്യമാകും 

ബെംഗളൂരു: ഡീസൽ സബ്സിഡി പിൻവലിച്ച നഷ്ടം നികത്താനായി ബിഎംടിസി. ഡിപ്പോകളിൽ നിന്നും ഇനി സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. 30 ഡിപ്പോകളിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്ന് ബിഎംടിസി ഐടി ഡയറക്ടർ എ. വി സൂര്യ സെൻ അറിയിച്ചു. ജയനഗർ, കത്രിഗുപ്പെ, ദീപാഞ്ജലി നഗർ, ചിക്ക ബേട്ടഹള്ളി, പുട്ടനഹള്ളി, യെലഹങ്ക, കെങ്കേരി തുടങ്ങി 7 ഡിപ്പോകളിൽ ഉടൻ തന്നെ ഈ സൗകര്യം ലഭ്യമായി തുടങ്ങും. പമ്പിനു പുറമെ എടിഎം, ഇലക്ട്രോണിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ, ഭക്ഷണശാല എന്നിവയും ആരംഭിക്കാൻ പദ്ധതി ഉള്ളതായി അധികൃതർ അറിയിച്ചു.

Read More

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. കേന്ദ്ര എക്‌സൈസ് നികുതി പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറയുന്നത്. എക്‌സൈസ് ഡ്യൂട്ടിയിലാണ് കുറവ് വരുത്തിയത്. ധനമന്ത്രി നിർമല സീതാരാമനാണ് അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. വിലക്കുറവ് നാളെ മുതല്‍ നിലവില്‍ വരും.

Read More

കർണാടകയിലെ ഇന്ധനവില കുറവ് പ്രതിസന്ധിയിലാക്കിയത് കാസർക്കോടിനെ 

കാസർക്കോട് : കേരളത്തിലേയും കര്‍ണാടകയിലേയും ഇന്ധനവിലയിലെ വ്യത്യാസം പ്രതിസന്ധിയിൽ ആക്കിയത് കാസർക്കോട്ടെ ഇന്ധന പമ്പ് ഉടമകളെ. ദേശീയ പാത 66ലെ ഇന്ധന പമ്പുകളാണ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിച്ചതോടെ ജില്ലയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ 25 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടായതായി ഡീലര്‍മാര്‍ പറയുന്നു. എന്നാല്‍ ഹൈവേയിലും അതിര്‍ത്തിയിലും ഉള്ളവരെയാണ് വില വര്‍ധനവും ഇരു സംസ്ഥാനങ്ങളിലേയും വില വ്യത്യാസവും കൂടുതല്‍ ബാധിക്കുന്നതെന്ന് ഓള്‍ ഇന്ത്യ പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മൂസ പറഞ്ഞു കാസര്‍കോടുമായി താരതമ്യപ്പെടുത്തുമ്പോള്‍,…

Read More

വിവാഹ സമ്മാനം ഒരു ലിറ്റർ പെട്രോളും ഒരു ലിറ്റർ ഡീസലും

ചെന്നൈ : വിവാഹദിനത്തിൽ വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികള്‍ക്ക് ലഭിക്കുക. ചിലര്‍ സ്വര്‍ണം വരെ നല്‍കും. എന്നാല്‍, തമിഴ്നാട്ടിലെ ഈ കല്യാണത്തിന് നവദമ്പതികള്‍ക്ക് കിട്ടിയ സമ്മാനം തികച്ചും വ്യത്യസ്തമാണ്, പ്രതിദിനം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കെ വിവാ​ഹ ചടങ്ങിനെത്തിയവര്‍ നവദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത് പെട്രോളും ഡീസലും. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്. ​ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവില്‍ നിന്ന് വിപരീതമായി ഓരോ ലിറ്റര്‍ പെട്രോളും ഡീസലും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കി. ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു.…

Read More

രാജ്യത്ത് ഇന്ധന വില കൂട്ടി

ദില്ലി: നാലര മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ന് ആറ് മണി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് രാജ്യത്ത് അവസാനമായി ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വന്നതോടെ കമ്പനികള്‍ പിടിച്ചു നില്‍ക്കുകയായിരുന്നു

Read More

വാഹനത്തിൽ പെട്രോൾ അടിക്കാൻ മോഷണം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: സഞ്ചരിച്ചിരുന്ന വാഹനത്തിലെ പെട്രോൾ യാത്രാമദ്ധ്യേ തീർന്നത് മൂലം പെട്രോൾ അടിക്കുന്നതിനായി മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. മോഷണ സംഘത്തിലെ 3 സ്ത്രീകളടങ്ങുന്ന നാല് ആന്ധ്രാ സ്വദേശികളാണ് അറസ്റ്റിലായത്. ദേവനഹള്ളിയിലെ ബൈപാസ് റോഡിനോട് ചേർന്നുള്ള കടയിൽ മോഷണം നടത്തുന്നതിനിടയിലാണ് സുമലത (24) രംഗമ്മ (30) രമ്യ (19) ഇസ്മായിൽ (19) എന്നിവരെ പോലീസ് പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തത്. സുമലതയുടെ പേരിലുള്ള പുതിയ കാറിൽ ഓഗ്ഗോളിൽ നിന്ന് ചുറ്റാനിറങ്ങിയ സംഘം  500 മീറ്റർ പിന്നിട്ട് പുലർച്ചെ ദേവനാഹള്ളിയിൽ എത്തിയെങ്കിലും പെട്രോൾ തീരുകയായിരുന്നു തുടർന്നാണ് ഇവർ…

Read More

ഇന്ധന നികുതി കുറയ്ക്കില്ല; കേരളത്തിൽ സമരവുമായി കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം:  കേന്ദ്രത്തിന് പിന്നാലെ കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്നും, എന്നാല്‍ കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ പറ്റില്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം 30 രൂപയിലതികം വര്‍ദ്ധിപ്പിച്ച ശേഷമാണ് 5 രൂപയുടെ കുറവ് വരുത്തിരിക്കുന്നത്. നികുതി കുറക്കാൻ തീരുമാനിച്ചാൽ സാമൂഹിക ക്ഷേമ വകുപ്പുകൾക്ക് കൊടുക്കാൻ ഖജനാവിൽ പണം ഉണ്ടാവില്ലെന്നും സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും…

Read More
Click Here to Follow Us