ഡീസലിന് കർണാടകത്തിൽ കേരളത്തേക്കാൾ 7 രൂപ കുറവ്

തിരുവനന്തപുരം: കർണാടകയിൽ ഡീസലിന് കേരളത്തേക്കാൾ 7 രൂപ കുറവാണ്. കർണാടകയിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകളും കർണാടകയിലെ പമ്പുകളിൽ നിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന് നിർദേശിച്ച് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഈ തീരുമാനത്തിലൂടെ കെഎസ്ആർടിസിക്ക് പ്രതിമാസ ലാഭം 3.15 ലക്ഷം രൂപയാണ്. മാനന്തവാടി വഴി കർണാടകയിലേക്കു പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 2 ബസുകളുമാണ് ഇപ്പോൾ കർണാടകയിലേക്കു കയറുന്നത്. ദിവസവും 1500 ലീറ്റർ ഡീസലാണ് ഈ സർവീസുകൾ കർണാടകയിൽ നിന്ന് അടിക്കുന്നത്. ഇന്നലെ 95.66 രൂപയാണ് കേരളത്തിൽ വില.…

Read More

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. കേന്ദ്ര എക്‌സൈസ് നികുതി പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറയുന്നത്. എക്‌സൈസ് ഡ്യൂട്ടിയിലാണ് കുറവ് വരുത്തിയത്. ധനമന്ത്രി നിർമല സീതാരാമനാണ് അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. വിലക്കുറവ് നാളെ മുതല്‍ നിലവില്‍ വരും.

Read More
Click Here to Follow Us